എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്പൂര്‍ണ കൗണ്‍സില്‍ ഡിസംബറില്‍

മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ സമ്പൂര്‍ണ കൗണ്‍സില്‍ ക്യാമ്പ് ഡിസംബര്‍ 18, 19 തിയ്യതികളില്‍ പുത്തന്‍പള്ളിയില്‍ നടത്താന്‍ കോട്ടയ്ക്കലില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ക്യാമ്പില്‍ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരും. നവംബര്‍ 10ന് മുമ്പ് പുതിയ ശാഖാ കമ്മിറ്റികളും 20ന് മുമ്പ് ക്ലസറ്റര്‍ കമ്മിറ്റികളും 30ന്മുമ്പ് മേഖലാകമ്മിറ്റികളും രൂപവത്കരിക്കും.