പയ്യന്നൂര്‍: പെരുമ്പ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍-ആന്‍ പൂര്‍ണ്ണമായും മനഃപാഠമാക്കുന്നതിനുള്ള ഹിഫ്‌ളുല്‍ ഖുര്‍-ആന്‍ കോളേജ് ആരംഭിക്കും. മദ്രസ അഞ്ചാംതരം പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം, താമസം, മറ്റു ചെലവുകള്‍ എല്ലാം സൗജന്യമായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 9495743786, 9447851853 എന്നീ ഫോണുകളില്‍ ബന്ധപ്പെടണം. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എസ്.കെ. ഹംസഹാജി അധ്യക്ഷതവഹിച്ചു. കെ.ടി. സഹദുള്ള, ടി.വി. അഹമ്മദ് ദാരിമി, ഖലീല്‍ എന്നിവര്‍ സംസാരിച്ചു.