കാഞ്ഞങ്ങാട് : രാജ്യത്തെ തീവ്രവാദശക്തികളെ പ്രതിരോധിക്കുന്നതില്‍ എസ്.കെ.എസ്.എസ്.എഫ്. മുന്നിലാണെന്ന് കൊട്ടിലങ്ങാട് ജുമാമസ്ജിദ് ഖത്തീബ് അശ്റഫ് ദാരിമി ചൂണ്ടിക്കാട്ടി. കൊട്ടിലങ്ങാട് യൂണിറ്റ് SKSSF കണ്വെന്ഷന് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ശംസീര്‍.കെ.വി. അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഷറഫുദ്ദീന് കെ.എം. തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ശംസീര്‍.കെ.വി (പ്രസി.), സുഹൈല്‍.പി.എം, അബ്ദുസ്സമദ്.സി.കെ (വൈ. പ്രസിഡന്റുമാര്‍), സിദ്ദീഖ്.കെ (ജനറല്‍ സെക്രട്ടറി), ഇര്‍ശാദ് കാറ്റാടി (വര്‍ക്കിംഗ് സെക്രട്ടറി), ശരീഫ്.സി.കെ, മുജീബ്.കെ, സഫീര്‍.വി.പി (സെക്രട്ടറിമാര്‍), സഫീര്‍ പാലസ് (ട്രഷറര്‍). സിദ്ദീഖ്.കെ സ്വാഗതവും ഇര്‍ശാദ് കാറ്റാടി നന്ദിയും പറഞ്ഞു.