ഭരണാധികാരികള്‍ വീണവായിക്കരുത് : SKIC റിയാദ്

എസ് കെ ഐ സി സൗദി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രഭാഷണം നടത്തുന്നു
റിയാദ് : ഘര്‍ വാപസി തടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മതംമാറ്റ ചടങ്ങുകള്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ സൗഹാര്‍ദഭൂമിക വിഷലിപ്തമാക്കാനുളള സംഘപരിവാര്‍ ശ്രമങ്ങളെ തിരിച്ചറിയണമെന്നും മതവൈര്യത്തിന്റെ വിത്തു വിതച്ച് ഇന്ത്യയെ കലാപ ഭൂമിയാക്കുന്നവരെ കൂച്ചുവിലങ്ങിടാന്‍ പരാതികള്‍ കാത്തിരിക്കുന്ന ഭരണാധികാരികള്‍ റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിമാരുടെ ആധുനിക പതിപ്പുകളാവുകയാണെന്നും സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് പ്രവര്‍ത്തക ക്യാമ്പ് അഭിപ്രായപ്പെട്ടു.
ലൗ ജിഹാദിനു ശേഷം റിവേഴ്‌സ് ലൗ ജിഹാദ് കാമ്പയിന്‍ പ്രഖ്യാപിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഭരണക്കൂടം നിയന്ത്രിക്കാതിരിക്കുകയും മതേര രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും മൗനം പാലിക്കുകയും ചെയ്താല്‍ മതനൂനപക്ഷങ്ങളില്‍ അരക്ഷിതബോധം വളരാനും ഒററപ്പെട്ടരെങ്കിലും തിവ്രവാദ പ്രസ്താനങ്ങളിലേക്ക് ആകര്‍ഷകരാകാനും കാരണമാകമെന്നും ക്യാമ്പ് ആശങ്ക പ്രകടിപ്പിച്ചു.
നൗഫല്‍ വാഫി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി മുഖ്യാപ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, റസാഖ് വളകൈ, മുഖ്ത്താര്‍ കണ്ണൂര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. ഹബീബുളള പട്ടാമ്പി, സമദ് പെരുമുഖം, മഷ്ഹൂദ് കണ്ണൂര്‍ ലത്തീഫ് ഹാജി തച്ചണ്ണ, തുടങ്ങിവര്‍ പങ്കെടുത്തു. അബ്ദുല്‍ജലീല്‍ സ്വാഗതവും ഉമര്‍ വി പി നന്ദിയും പറഞ്ഞു.
- Aboobacker Faizy