മൂല്യബോധമുള്ള വിദ്യാഭ്യാസം പരിചയപ്പെടുത്തുക : ഡോ. സുബൈര്‍ ഹുദവി

ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ വിഷയാവതരണം നടത്തുന്നു. സൈനുദ്ദീന്‍ വാഫി, സയ്യിദ് ഷഫീഖ് തങ്ങള്‍, മുഹമ്മദ് ഹസീം, പി.എം. ഫൈസല്‍, സെയ്തുഹാജി ചേരാനല്ലൂര്‍, നൌഫല്‍ കുട്ടമശ്ശേരി, ഹുസൈന്‍ ഹാജി എന്നിവര്‍ വേദിയില്‍
കാക്കനാട് : വിദ്യാഭ്യാസമെന്ന മഹത്തായ ആശയത്തിന്റെ പ്രസക്തി പ്രത്യേകമായ ഒരു മേഖലയെ തെരഞ്ഞെടുക്കുക എന്നതിനേക്കാള്‍ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അതുവഴി സമൂഹത്തിന്റെ ഉദ്ദാനത്തിനും വേണ്ടിയാണ്. മാനുഷിക മൂല്യങ്ങളുടെ അധഃപതനത്തിന് വര്‍ത്തമാന കാലം സാക്ഷ്യം വഹിക്കുമ്പോള്‍ മൂല്യബോധമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനും അവര്‍ക്ക് നേരിന്റെയും നീതിയുടെയും മാര്‍ഗ്ഗം കാണിച്ച് ഓരോരുത്തരുടെയും അഭിരുചിക്കനുസൃതമായി ട്രെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കണമെന്ന് ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസമില്ലാത്തവന് സംസ്കാരമില്ല എന്ന പഴമൊഴിയെ മാറ്റി നിര്‍ത്തേണ്ടുന്ന തരത്തിലേക്ക് ആധുനിക വിദ്യാഭ്യാസം അധഃപതിക്കുമ്പോള്‍ ഇസ്‍ലാം വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നതും അത് നടപ്പിലാക്കേണ്ടതിന്റെ പ്രസക്തിയും ഒരു ഇബാദത്തായി കാണാന്‍ ട്രെന്റിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം ഉണര്‍ത്തി.

ട്രെന്റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് അസംബ്ലിയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ഷഫീഖ് തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 'വിദ്യാഭ്യാസം ഇസ്‍ലാമില്‍' എന്ന വിഷയത്തില്‍ മുഹമ്മദ് ഉനൈസ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കി. എസ് കെ. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. എ. പരീത് കുഞ്ഞ്, ജില്ലാ സെക്രട്ടറി പി.എം. ഫൈസല്‍, വര്‍ക്കിംഗ് സെക്രട്ടറി നൌഫല്‍ കുട്ടമശ്ശേരി, ഇബാദ് സംസ്ഥാന സമിതി വൈസ് ചെയര്‍മാന്‍ ഡോ. അഫ്‍സല്‍ മണക്കാടന്‍, ട്രെന്റ് ജില്ലാ ഡയറക്ടര്‍ സൈനുദ്ദീന്‍ വാഫി, ചെയര്‍മാന്‍ മുഹമ്മദ് ഹസീം. ക്യാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ സാദിഖ് ജഡ്ജ്‍മുക്ക്, കണ്‍വീനര്‍ ഫൈസല്‍ യൂണിവേഴ്സിറ്റി, വിഖായ ജില്ലാ കണ്‍വീനര്‍ നിയാസ് മുണ്ടംപാലം, വഫിയ്യ കോളേജ് ചെയര്‍മാന്‍ ഹുസൈന്‍ ഹാജി, സൈദു ഹാജി ചേരാനല്ലൂര്‍, ഷറഫുദ്ദീന്‍ കൊച്ചി, ഫവാസ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ മുഹമ്മദ് അസ്‍ലം സ്വാഗതവും ജിയാദ് ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
- TREND ERNAKULAM