റിയാദ് : ഇസ്‌ലാമിന്റെ പേരില്‍ സംഘടിക്കുകയും മുസ്‌ലിം വേഷം സ്വീകരിക്കുകയും ചെയ്തവര്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതകള്‍ ചെയ്യുന്നത് ഇസ്‌ലാമില്‍ ഭീകരത തേടുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ് കെ ഐ സിയും എസ് വൈ എസും സയുക്തമായി സംഘടിപ്പിച്ച എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ റിയാദ് തല പ്രചരണോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
കുട്ടികളെ സ്‌നേഹിക്കാത്തവര്‍ മുസ്‌ലിമല്ലെന്ന് പഠിപ്പിച്ച പ്രവാചകനുയായികളായി അറിയപ്പെടുന്നവര്‍ കൊച്ചുകുട്ടികളെപ്പോലും വെടിവെച്ചുകൊന്നത് മുസ്‌ലിംകളടക്കുമുളള ലോകത്തിനു നല്‍കിയ വേദന വളരെ വലുതായിരുന്നുവെന്നും കാരുണ്യത്തിന്റെ കയ്യൊപ്പ് ലോകത്തിനുകൈമാറി ഇസ്‌ലാമിന്റെ കാരുണ്യം പ്രചരിപ്പിക്കനാണ് സമൂഹം തയ്യാറാകേണ്ടതെന്നും വര്‍ഗീയതയും വിഭാഗീയതയും അനീതിക്ക് പ്രചോദനമാകുന്ന വര്‍ത്തമാനത്തില്‍ 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയവുമായി നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഊഷരത നിറഞ്ഞ മനസ്സുകളില്‍ കാരുണ്യത്തിന്റെ കനിവ് പകരാന്‍ ഉപകരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്തഫ ബാഖവി പെരുമുഖം, അലവിക്കുട്ടി ഒളവട്ടൂര്‍, എന്‍ സി മുഹമ്മദ് കണ്ണൂര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. ഹബീബുളള പട്ടാമ്പി, റസാഖ് വളകൈ, മൊയ്തീന്‍ കുട്ടി തെന്നല, സമദ് പെരുമുഖം, കുന്നുമ്മല്‍ കോയ, വികെ മുഹമ്മദ്, തുടങ്ങിവര്‍ പങ്കെടുത്തു. സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും അബദുലത്തീഫ് കരിങ്ങപ്പാറ നന്ദിയും പറഞ്ഞു.
- Aboobacker Faizy