![]() |
സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിനിന്റെ ഭാഗമായി മനാമയില്‍
നടന്ന ചടങ്ങില്‍ സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍
കോയ തങ്ങള്‍ സംസാരിക്കുന്നു.
|
മനാമ: “മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത് റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന് തുടക്കമായി. സമസ്‌ത കേന്ദ്രകമ്മറ്റി ആസ്ഥാനമായ മനാമയിലെ വാരാന്ത സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമസ്‌ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങ ളാണ് കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌തത്. അഭിനവ സാഹചര്യത്തില്‍ ഈ മീലാദ് കാമ്പയിന്‍ പ്രമേയം ഏറെ പ്രസക്തിയുള്ളതാണെന്ന് അദ്ധേഹം വിശദീകരിച്ചു.

മൌലിദ് സദസ്സുകള്‍ക്കു പുറമെ, കാമ്പയിന്‍ സന്ദേശമുള്‍ക്കൊള്ളിച്ച ലഘുലേഖ വിതരണം, പ്രമേയ പ്രഭാഷണങ്ങള്‍, ബുര്‍ദ്ധ മജ്‌ലിസ്, മെഡിക്കല്‍ ക്യാമ്പ്, ഫാമിലി മീറ്റ്, സെമിനാര്‍ എന്നിവയടങ്ങുന്ന ഏരിയ സമ്മേളനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പ്രബന്ധം–കവിതാ രചന– ദഫ് – -പ്രസംഗം – ഗാനം – ക്വിസ്സ് എന്നിവയിലുള്ള മത്സരങ്ങള്‍, കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവയും വരുംദിവസങ്ങളില്‍ നടക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി നടക്കുന്ന എല്ലാ ഏരിയാ പരിപാടികളിലും ബഹ്‌റൈനില മുഴുവന്‍ പ്രവാചക സ്‌നേഹികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.