1718 മഹല്ല് ഭാരവാഹികള്‍ക്ക് ക്ഷണകത്തുകളയക്കും

സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസഡിണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. 1718 മഹല്ല് ഭാരവാഹികള്‍ക്ക് ക്ഷണകത്തുകളയക്കുവാനും വരക്കല്‍ മഖാം പരിസരത്ത് ശില്‍പശാല നഗരി യൊരുക്കുവാനും തീരുമാനിച്ചു.
ശില്‍പശാല നഗരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തും. സമസ്ത ഉപാദ്യക്ഷന്‍ എംടി.അബ്ദുല്ല മുസ്‌ലിയാര്‍ സിയാറത്തിന് നേതൃത്വം നല്‍കും. ഉമര്‍ ഫൈസി മുക്കം സ്വഗതം പറയുന്ന ശില്‍പശാലയില്‍ എസ്.എം.എഫ് വര്‍ക്കിംഗ് പ്രസിഡണ്ട് കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡണ്ട് ആനക്കരകോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ആമുഖ പ്രസംഗം നിര്‍വ്വഹിക്കും. കര്‍മ്മപദ്ധതി പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിക്കും.
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍), പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (എസ്.വൈ.എസ്), പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ (സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്), കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ (മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍), സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (മുസ്‌ലിം എബ്ലോയിസ് അസോസിയേഷന്‍), പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്.കെ.എസ്.എസ്.എഫ്), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും.