എസ്.കെ.എസ്.എസ്.എഫ് മീലാദ് കോണ്‍ഫറന്‍സ് ഇന്ന് കോട്ടിക്കുളത്ത്(വ്യാഴം)

കാസറകോട് :മുത്തുനബി(സ)സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്‌ സംസ്ഥാന വ്യാപകമായി റബിഉല്‍ അവ്വലില്‍ സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന്റെ ഭാഗമായി കാസറകോട് ജില്ലാ എസ്.കെ. എസ്.എസ്.എഫ് ന്റെ മീലാദ് കോണ്‍ഫറന്‍സ് ഇന്ന് (വ്യാഴം)വൈകിട്ട് 3 മണിക്ക് കോട്ടിക്കുളത്ത് വെച്ച് സംഘടിപ്പിക്കും. പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തും, എസ്.വൈ.എസ്. സംസ്ഥാന വൈസ്പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ,ഖത്തര്‍ അബ്ദുല്ല ഹാജി,സയ്യിദ് ഹാദി തങ്ങള്‍,ബഷീര്‍ ദാരിമി തളങ്കര, എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍,ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ,ടി.പി.അലി ഫൈസി,അബൂബക്കര്‍ സാലൂദ് നിസാമി,സിദ്ധീഖ് ദാരിമി,അബ്ദുല്‍ കരീം ബാഖവി,ശാഹുല്‍ ഹമീദ് ദാരിമി,ഹാജി മുഹമ്മദ് പാഷ,അസീസ് ഹാജി അക്കര,കെ.ബി.മുസ്തഫ ഹാജി,തുടങ്ങിയവര്‍ സംബന്ധിക്കും.