SKSSF സില്‍വര്‍ ജൂബിലി; 25 യുവതികളുടെ സമൂഹവിവാഹം ഇന്ന് മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനകമ്മിറ്റിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് 25 നിര്‍ധനയുവതികള്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹവിവാഹം വ്യാഴാഴ്ച 12ന് കുന്തിപ്പുഴ കമ്മ്യൂണിറ്റിഹാളില്‍ നടക്കും. 
എസ്.കെ.എസ്.എസ്.എഫ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമൂഹവിവാഹച്ചടങ്ങ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ യുവതികളാണ് വിവാഹിതരാകുന്നതെന്ന് ചെയര്‍മാന്‍ മുസ്തഫ അഷ്‌റഫി കക്കുപ്പടി, കണ്‍വീനര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, സി. മുഹമ്മദ് ഫൈസി എന്നിവര്‍ പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്. എഫ്. സംസ്ഥാനപ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുള്‍ ഹായ് നാസര്‍ ശിഹാബ് തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉപഹാരസമര്‍പ്പണം നടത്തും. എം.പി. അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍,

എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.