SKSSF കാസര്‍കോട് ത്വലബാ വിംഗ് സംഘടിപ്പിച്ച മുതഅല്ലിം സമ്മേളനം പയ്യക്കിയില്‍ സമാപിച്ചു

മഞ്ചേശ്വരം : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍ വെച്ച് നടക്കുന്ന SYS 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ മുതഅല്ലിം സമ്മേളനം പൈവളിഗ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് നടന്നു. ജില്ലാ ത്വലബാവിംഗാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനം കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ത്വലബാ വിംഗ് ജില്ലാ ചെയര്‍മാന്‍ അഫ്‌സല്‍ പടന്ന അധ്യക്ഷത വഹിച്ചു. ഹാശിം അരിയില്‍ വിഷയാവതരണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരീസിന്‍ ജില്ലാ പ്രസിഡണ്ട് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ , SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന , ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം, സിദ്ധിഖ് അസ്ഹരി പാത്തൂര്‍ , മുഹമ്മദ് ഫൈസി കജ, മജീദ് ദാരിമി പൈവളിഗ, ശാഫി വാഫി, ഖലീല്‍ ഹുദവി അബദുല്‍ശാ ഹുദവി, ഫാറൂഖ് ബാഖവി, ശുഹൈബ് ഹുദവി, ജാബിര്‍ പയ്യക്കി സിദ്ധീഖ് മണിയൂര്‍ , ഹാരിസ് ഗാളിമുഖം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Secretary, SKSSF Kasaragod Distict Committee