സയ്യിദ് മുഹമ്മദ് മുത്തു കോയ ജിഫ്‌രി തങ്ങള്‍ക്ക് സ്വീകരണം നല്‍കി

മടവൂര്‍ : സമസ്ത ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജാമിഅ അശ്അരിയ്യ പ്രിന്‍സിപാള്‍ സയ്യിദ് മുഹമ്മദ് മുത്തു കോയ ജിഫ്‌രി തങ്ങള്‍ക്ക് മടവൂര്‍ സി.എം മഖാം ശരീഫ് മഹല്ല് ജമാഅത്തിന്റെ കീഴില്‍ സ്വീകരണം നല്‍കി. കെ.പി മാമു ഹാജി പൊന്നാടയണിയിച്ചു. സീനത്തു ത്വലബയുടെ ഉപഹാരം ശൈഖുനാ വാവാട് കുഞ്ഞികോയ മുസ്ലിയര്‍ നല്‍കി. സമസ്ത തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റ് ശൈഖുനാ ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അല്‍ക്കോബാര്‍ഹുസൈന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇ അഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ ബാരി ബാഖവി, ടി പിസ് മുഹമ്മദ് കോയ ഫൈസി, അബൂബക്കര്‍ ഫൈസി മലയമ്മ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ശറഫുദ്ദി മാസ്റ്റര്‍ , ഹസന്‍ മുസ്ലിയാര്‍ കരുവന്തിരുത്തി, സലാം ഫൈസി ഒളവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു. മുത്താട്ടില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും വി പി സി ഇസ്മായില്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- muhammed ansar hudawi