ജാമിഅ: സമ്മേളനം; ഫൈസാബാദിൽ ഇന്ന്

ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, പ്രവാസം, നിയമസമീക്ഷ സെഷനുകള്‍


9.30ന് ആരോഗ്യ-പരിസ്ഥിതി സെമിനാര്‍
ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ശഅ്ബാന്‍ കുക്ക് (തുര്‍ക്കി) മുഖ്യതിഥിയാകും. 'ആരോഗ്യം പ്രവാചകീയ പാഠം' എന്ന വിഷയത്തില്‍ ഡോ. ഇ. എന്‍ അബ്ദുല്‍ ലത്തീഫ്, 'ജീവിതശൈലീ രോഗങ്ങള്‍' എന്ന വിഷയത്തില്‍ ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, 'പരസ്ഥിതി സംരക്ഷണം: നമുക്കും ബാധ്യതയുണ്ട്' എന്ന വിഷയത്തില്‍ അബ്ദുല്‍ സലാം ഫൈസി ഒളവട്ടൂര്‍ ക്ലാസെടുക്കും. കുട്ടി അഹ്മദ്കുട്ടി, സി. മമ്മുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. 
2.30ന് പ്രവാസം 
സെഷന്‍ ബഹു: വിദ്യാഭ്യാസ വകുപ്പു മന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ എം.പി വെല്ലൂര്‍ മുഖ്യാതിഥിയാകും. എസ്.വി മുഹമ്മദലി 'പുനരധിവാസം: നാം ചെയ്യേണ്ടത്' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, പി.കെ ബഷീര്‍, ഡോ.പുത്തൂര്‍ റഹ്മാന്‍, ഡോ. സി. പി ബാവ ഹാജി, ഇസ്മായീല്‍ കുഞ്ഞി ഹാജി മാന്നാര്‍ എന്നിവര്‍ സംബന്ധിക്കും.
6.30ന് 'നിയമസമീക്ഷ സെഷന്‍ '
ബിലാല്‍ അഖിക്കോസ് തുര്‍ക്കി, അഡ്വ. കെ.എ ജലീല്‍ വിശിഷ്ടാതിഥികളാകും. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി 'ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍: ഒരു സമകാലിക വായന' എന്ന വിഷയത്തില്‍ സംസാരിക്കും. ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ, അഡ്വ: യു.എ ലത്തീഫ്, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. എം.പി മുസ്ത്വഫല്‍ ഫൈസി മോഡറേറ്ററാകും.