“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” SKSSF റബീഅ്‌ കാമ്പയിന് അനന്തപുരിയിൽ ഉജ്ജ്വല തുടക്കം

"നവലോക വിമോചനത്തിന്‌ നബി സ്‌നേഹ സ്വാന്തനം വേണം"
തിരുവനന്തപുരം:  നവലോകത്തിന്റെ പുതിയ പ്രശ്‌നങ്ങളുടെ പരിഹാരം പ്രവാചകന്റെ കാരുണ്യ  സ്‌പര്‍ശമുള്ള ദര്‍ശനങ്ങളാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കാനുള്ള ശ്രമത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം, സ്‌ത്രീ അപമാനിക്കപ്പെടരുത്‌, കൊലപാതകങ്ങള്‍ ഇല്ലായ്‌മ ചെയ്യണം, പ്രശ്‌ന കലുശിതമായ സാഹചര്യത്തില്‍ പ്രവാചകാധ്യാപനങ്ങളാണ്‌ പരിഹാരം. ജീവന്‍ തുടിക്കുന്ന എന്തിനോടും കാരുണ്യം കാട്ടുന്നത്‌ വരെ ഒരാള്‍ സമ്പൂര്‍ണ്ണ വിശ്വാസിയാവില്ലെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്‌. പ്രകൃതിയുടെ സന്തുലിതമായ നിലനില്‍പ്പിന്‌ ഏറ്റവും ആവശ്യം മരങ്ങള്‍ നട്ടുപിടിപ്പിക്കലാണ്‌ എന്ന്‌ ആദ്യം പറഞ്ഞ പരിസ്ഥിതി സ്‌നേഹി മുഹമ്മദ്‌ നബി (സ്വ) യാണ്‌. വെട്ടിപ്പിടിക്കലുകള്‍ വരെ ന്യായീകരിക്കപ്പെടുകയും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ ലക്ഷങ്ങള്‍ വധിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത്‌, നബി (സ്വ) യുടെ യുദ്ധ നീതി പോലും പഠിക്കപ്പെടേണ്ടതുണ്ട്‌.
എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റബീഅ്‌ കാമ്പയിന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ അനുഗ്രഹ ഭാഷണം നടത്തി. കേരളാ യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്‌ഠന്‍ വിശിഷ്‌ടാഥിതിയായി പങ്കെടുത്തു. ജയ്‌ഹിന്ദ്‌ സി.ഇ.ഒ. കെ.പി. മോഹനന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന ജന.സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ പ്രമേയഭാഷണം നടത്തി. റബീഅ്‌ കാമ്പയിന്‍ കണ്‍വീനര്‍ ഡോ. കെ.ടി. ജാബിര്‍ ഹുദവി ആമുഖ ഭാഷണവും സംഘാടക സമിതി കണ്‍വീനര്‍ ഷാനവാസ്‌ കണിയാപുരം ഉപസംഹാരവും നടത്തി. 
പുത്തനഴി മൊയ്‌തീന്‍ ഫൈസി, അബ്‌ദുള്ള കുണ്ടറ, അബ്‌ദുസ്സലാം ദാരിമി ചിളവക്കല്‍, സഈദ്‌ മുസ്‌ലിയാര്‍ വിഴിഞ്ഞം, നസീര്‍ ഖാന്‍ ഫൈസി, ബീമാപള്ളി റഷീദ്‌, കലാ പ്രേമി ബഷീര്‍, ഹസ്സന്‍ ആലങ്കോട്‌, ഫഖറുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, ഹാഷിം തൊടിയില്‍, ഹാറൂന്‍ വള്ളക്കടവ്‌, സലാം വേളി, ഷമീര്‍ പെരിങ്ങമല, ഡോ.താജുദ്ദീന്‍ മന്നാനി, ഷാജുദ്ദീന്‍ ചിറക്കല്‍, ഫാറൂഖ്‌ ബീമാപള്ളി, അന്‍സാര്‍ ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.