പെരിന്തല്‍മണ്ണ : രാഷ്ട്ര വികസ നത്തിലും പ്രാസ്ഥാനിക പുരോഗതിയിലും മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികള്‍ക്ക് ഗവണ്‍മെന്റ് അര്‍ഹമായ പരിഗണന നല്‍കാന്‍ തയ്യാറാവണമെന്ന് അബ്ദുറഹ്മാന്‍ എം.പി വെല്ലൂര്. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രവാസം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതാഖത്തിന്റെയും മറ്റും പേരില്‍ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാനും തിരിച്ചെത്തുന്നവര്‍ക്ക് നിലവാരമുള്ള ജോലി ഉറപ്പു വരുത്താനും അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ ഒഡേപെക് ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ചു. പി. കെ ബഷീര്‍ എം.എല്‍.എ, സി. പി സെയ്തലവി, എസ്.വി മുഹമ്മദലി, ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതവും സ്വാദിഖ് പന്താരങ്ങാടി നന്ദിയും പറഞ്ഞു.