പട്ടിക്കാട് : ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഇസ്‌ലാം മാതൃകയാണെന്ന് സാമൂഹ്യ നീത പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ മുനീര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളോട് ഇസ്‌ലാം അനുഷ്ഠിക്കാനാവശ്യപ്പെടുന്ന മുഴുവന്‍ ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഉതകുന്നതാണെന്നും അമിത ഭോജനത്തെയും വിഭവ ചൂഷണത്തെയും നിശിദ്ധമാക്കുന്ന പ്രവാചക പാഠങ്ങളിലേക്കാണ് ആധുനിക ശാസ്ത്രവും വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം പ്രവാചകീയ പാഠം, ജീവിതശൈലീ രോഗങ്ങള്‍, പരിസ്ഥിതി സംരക്ഷണം: നമുക്ക് ബാധ്യതയുണ്ട് എന്നീ വിഷയങ്ങളില്‍ ഡോ.ഇ. എന്‍ അബ്ദു ലത്തീഫ്, ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍, അബ്ദുസ്സലാം ഫൈസി എന്നിവര്‍ പ്രസംഗിച്ചു. പിണങ്ങോട് അബൂബക്കര്‍ സമാപന പ്രസംഗം നടത്തി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ , മുഹമ്മദ് കുട്ടി, ഉസ്മാന്‍ കല്ലാട്ടയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.