സംഘടനക്കകത്തിരുന്ന് മറ്റൊരു സംഘടനയുടെ ആശയം പ്രചരിപ്പിക്കുന്നത് വിരോധാഭാസം
ചേളാരി: ഏതൊരു സംഘടനക്കും അതിന്റെതായ വ്യവസ്ഥകളും, അച്ചടക്ക രീതികളും ഉണ്ട്. അത് പോലെ ഏതൊരാള്‍ക്കും സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കാനും, ആശയം കൈ കൊള്ളാനും അവകാശം ഉണ്ട്. എന്നാല്‍ ഒരു സംഘടനക്കകത്തിരുന്ന് മറ്റൊരു സംഘടനയുടെ ആശയം പ്രചരിപ്പിക്കുന്നത് വിരോധാഭാസം മാത്രമല്ലന്നും, താല്‍പര്യങ്ങള്‍ മണക്കുന്ന കാര്യമാണന്നും ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ ബോഡി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഇത്തരം റിബലിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് സാഡിസ്റ്റ് മനസ്സുകളുടെതാണ്. ആദര്‍ശ പോരാട്ട ചരിത്രത്തില്‍ ജാജല്യമായ ചരിത്രമുള്ള സമസ്തയെ അപമാനപ്പെടുത്താന്‍ ഒരു ശക്തിക്കുമാവില്ലന്നും സമസ്തയുടെ സംഘടനാ രീതി അറിയുന്നവര്‍ക്ക് പ്രസ്ഥാനത്തിന്റെ നൈതികതയും, ധീരതയും ബോധ്യമാണന്നും പ്രമേയം പറഞ്ഞു.
ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് ഖാരിഅ് പി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ പ്രമേയ പ്രഭാഷണം നടത്തി. കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും നന്ദിയും പറഞ്ഞു.