ഫൈസാബാദ്(പട്ടിക്കാട്): സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിനു കീഴില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന് ശനി വൈകീട്ട് ഏഴു മണിക്ക് കേന്ദ്ര ഊര്‍ജ വകുപ്പു മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല നിര്‍വഹിക്കും. ജാമിഅ നൂരിയ്യ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പട്ട പദ്ധതികളിലൊന്നാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം പത്തു പഠന കേന്ദ്രങ്ങള്‍ക്ക് ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
മുസ്‌ലിം ബഹു ജനങ്ങളില്‍ വ്യവസ്ഥാപിത മത വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ രൂപപ്പെടുത്തിയ സെര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് പഠന കേന്ദ്രങ്ങളില്‍ തുടങ്ങുക. വിശ്വാസം, അനുഷ്ഠാനം, ചരിത്രം, ശാസ്ത്രം, ആനുകാലികം തുടങ്ങിയ വഷയങ്ങളെ ഉള്‍പ്പെടുത്തി, ഖുര്‍ആന്റെ എല്ലാ അധ്യായങ്ങളെയും ലഘുവായി പരിചയയപ്പെടുത്തുന്ന തരത്തിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുള്ള കോഴ്‌സാണ് ആരംഭിക്കുന്നത്. നാലു സെമസ്റ്റുകളിലായി രണ്ടു വര്‍ഷം നീണ്ടു നല്‍ക്കുന്ന കോഴ്‌സാണ് ആംരംഭിക്കുന്നത്.
ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍മാരായ ശൈഖ് ഹസന്‍ ഈദ് അല്‍ ബുഖമ്മസ്, അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത എന്നിവര്‍ ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ബ്രോഷറും ഗൈഡ് ലൈനും പ്രകാശനും ചെയ്യും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ശഅ്ബാന്‍ കുക്ക്, ബിലാല്‍ അക്കിക്കോസ് (തുര്‍ക്കി), കെ. മമ്മദ് ഫൈസി പ്രസംഗിക്കും.