ഫൈസാബാദ്(പട്ടിക്കാട്): മുസ്‌ലിം നവോഥാനത്തിന് ജാമിഅയുടെ സംസ്ഥാപനം നാഴികക്കല്ലായി മാറിയെന്ന് മന്ത്രി വി. കെ ഇബ്‌റാഹീം കുഞ്ഞ് അഭിപ്രായപ്പെട്ടു. ജാമിഅ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പ്രബോധനം സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ അധാര്‍മികതകള്‍ തുടച്ചു നീക്കികൊണ്ടുള്ള സാമൂഹിക സംസ്‌കരണം പണ്ഡിത കടമയാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കെ. പി. സി തങ്ങള്‍ വല്ലപ്പുഴ ആധ്യക്ഷ്യം വഹിച്ചു. സാന്ത്വനം, സേവനം, സമീപനം എന്നീ വിഷയങ്ങളില്‍ യഥാക്രമം മുത്വീഉല്‍ ഹഖ് ഫൈസി കോണോംപാറ, ഇബ്‌റാഹീം ഫൈസി പേരാല്‍, റഫീഖ് സകരിയ്യാ ഫൈസി കൂടത്തായ് എന്നിവര്‍ ക്ലാസെടുത്തു. സി. ഹംസ സാഹിബ് സമാപന പ്രസംഗം നടത്തി.