സമസ് ത സന്ദേശ യാത്ര സമാപനവും ത്രിക്കരിപ്പൂർ റെയിഞ്ച് പ്രചരണ സമ്മേളനവും ഇന്ന് (വ്യാഴം)

കാസറഗോഡ്: ഫെബ്രുവരി 14,15,16 തിയ്യതികളിൽ കാസറഗോഡ് വാദി ത്വൈബയിൽ വെച്ച് നടക്കുന്ന സുന്നി യുവജന സംഘം 60 ാം വാർഷിക സമ്മേളനത്തിന്റെ പ്രചരണാർത്ഥം ത്വാഖ അഹ്മദ് മൌലവി നയിക്കുന്ന സമസ് ത സന്ദേശ യാത്രയ്ക്ക് സ്വീകരണവും ത്രിക്കരിപ്പൂർ റെയിഞ്ച് പ്രചരണ സമ്മേളന ഉദ് ഘാടനവും ഇന്ന് വൈകുന്നേരം ത്രിക്കരിപ്പൂർ മെട്ടമ്മലിൽ വെച്ച് നടക്കും പ്രചരണ പ്രിപാടിക്ക് തുടക്കം കുറിച്ച് രാവിലെ 8 നു സ്വാഗതസംഘം ചെയർമാൻ മജീദ് ഹാജി പതാക ഉയർത്തും വൈകുന്നേരം 7 നു നടക്കുന്ന സമാപന സമ്മേളനം മാണിയൂർ അഹ് മദ് മൌലവിയുടെ അധ്യക്ഷതയിൽ സമസ് ത വിദ്യാഭ്യാസ ബോർഡ് പ്രസിഡെന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാ‍ർ ഉദ്ഘാടനം ചെയ്യും.അശ് റഫ് റഹ്മാനി പ്രമേയ പ്രഭാഷണവും സുബൈർ ദാരിമി പൈക്ക ആദർശ പ്രഭാഷണവും നടത്തും.താജുധീൻ ദാരിമി,ഹാശിം അരിയിൽ,കെ.റ്റി അബ്ദുല്ല
മൌലവി,റഷീദ് ഹാജി ആയിറ്റി,ബഷീർ ഫൈസി,ഹാരിസ് ഹസനി,ഖമറുദ്ധീൻ ഫൈസി,ഇസ്മാഈൽ മൌലവി,സംസാരിക്കും