ബഹ്‌റൈന്‍ പാര്‍ലമെന്ററി സംഘം ഇന്നെത്തും
ഫൈസാബാദ്(പട്ടിക്കാട്): ജാമിഅഃ നൂരിയ്യ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും.കര്‍ണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി ബഹു യു.ടി.ഖാദര്‍ സാഹിബ് ഉദ്ഘാടനവും എം. പി. എം.ഐ ഷാനവാസ് എം.പി.മുഖ്യാതിഥിയുമായിരിക്കും. എം.പി.അബ്ദുസ്സമദാനി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച സമ്മേളനത്തിന് സമാപനം കുറിക്കും.
ഫൈസാബാദ്(പട്ടിക്കാട്): ജാമിഅ: നൂരിയ്യ: അറബിയ്യയുടെ വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ബഹ്‌റൈന്‍ പാര്‍ലമെന്ററി സംഘം ഇന്നെത്തും. പാര്‍ലമെന്റിലെ സീനിയര്‍ മെമ്പര്‍മാരായ അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത, ശൈഖ് ഹസന്‍ ഈദ് ബുഖമ്മസ്, എന്നിവരാണ് ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ പ്രതിനിധികളായി സമ്മേളനത്തിനെത്തുന്നത്. പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന സംഘത്തെ സംഘാടക സമിതി 'ാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും.