വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ജനുവരി 11, 12 തിയ്യതികളില്‍ നടത്തപ്പെടുന്ന നബിദിനം 2014 ന് നാളെ ആരംഭിക്കും.
അക്കാദമി ഓഡിറ്റോറിയത്തില്‍ 11ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് മാസാന്തം നടന്നു വരുന്ന ദിക്ര്‍ ദുആ മജ്‌ലിസോടുകൂടെ പരിപാടികള്‍ക്ക് തുടക്കമാവും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ നേതൃത്വം നല്‍കും. ശേഷം മൗലിദ് പാരായണവും നടക്കും.
തുടര്‍ന്ന് ശംസുല്‍ ഉലമാ ബുര്‍ദാ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദാസ്വാദനം നടക്കും.12 ന് ഞായറാഴ്ച രാവിലെ 10.30 ന് മീലാദ് സംഗമത്തില്‍ സി ഹംസ മേലാറ്റൂര്‍, ആസിഫ് ദാരിമി പുളിക്കല്‍ വിവിധ സെഷനുകളിലായി ക്ലാസ്സിന് നേതൃത്വം നല്‍കും.
2 മണിക്ക് സിയാസ പുറത്തിറക്കുന്ന സുകൃതം മാസിക പ്രകാശന കര്‍മ്മം നടക്കും. കെ ടി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ റഷീദ്, പിണങ്ങോട് അബൂബക്കര്‍, പി കെ അബ്ദുല്‍ അസീസ്, മൂസ ബാഖവി, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ബീരാന്‍കുട്ടി ബാഖവി, അബ്ദുല്ല ബാഖവി തുടങ്ങിയവര്‍ സംബന്ധിക്കും.
4.30 ന് അക്കാദമി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും നടക്കും.