വണ്ടൂര്‍: എസ്.വൈ.എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വണ്ടൂര്‍ നിയോജക മണ്ഡലം ആമില സംഗമം പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനംചെയ്തു. വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഇതോടനുബന്ധിച്ച് റാലി നടത്തി. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ ക്ലാസെടുത്തു. സുലൈമാന്‍ ഫൈസി മാളിയേക്കല്‍, വി. ആറ്റക്കോയ തങ്ങള്‍, സി. അബ്ദുള്ള മൗലവി, ഫരീദ് റഹ്മാനി കാളികാവ് എന്നിവര്‍ പ്രസംഗിച്ചു.