കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കലോത്സവം; സാഹിത്യ പ്രതിഭാ പട്ടം ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥിക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കലോത്സവത്തില്‍ ചിത്ര-സാഹിത്യ പ്രതിഭാപട്ടങ്ങള്‍ മലപ്പുറത്തിന്. 
തൃശൂരിന്റെ നിമ്മി അനില്‍കുമാറും മലപ്പുറത്തിന്റെ എന്‍. ഷബീറലിയും തുല്യപോയിന്റ് നേടിയതോടെ ടോസിലൂടെയാണ് പ്രതിഭാപട്ടം നിശ്ചയിച്ചത്. അറബിക് ഉപന്യാസത്തിലും കവിതാരചനയിലും ഒന്നാംസ്ഥാനം നേടിയ ഷബീറലിക്ക് ടോസിലും ഭാഗ്യം തുണച്ചു. 
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിയാണ് ഷബീറലി. പൊന്മളയിലെ അബ്ദുല്‍ ഹമീദ് ബാഖവിയുടെയും ആയിഷയുടെയും മകനാണ്. 'ഖാനിതന്‍ ഫിത്വലബി ശാത്വിഇ' എന്ന പേരില്‍ അറബിക് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.