കോഴിക്കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്നുവരുന്ന ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 21 മുതല്‍ തുടക്കമാവും. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ വിവിധ സെഷനുകളിലായി വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഡിസംബര്‍ 21ന് വേങ്ങര (മലപ്പുറം)യിലും 25ന് ഈസ്റ്റ് ഒറ്റപ്പാലം (പാലക്കാട് )യിലും, 30, 31 കോഴിക്കോട് (കോഴിക്കോട് കടപ്പുറം), 26, 27ന് കണ്ണൂര്‍, തൃശൂര്‍ എന്നീ ജില്ലകളിലും തെക്കന്‍ ജില്ലകളില്‍ ജനുവരി ആദ്യവാരത്തിലും നടക്കും. കാസര്‍ഗോഡ് ജില്ലയില്‍ മണ്ഡലം തല സമ്മേളനങ്ങളും നടന്നുവരുന്നു.
സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സിലര്‍മാരും സ്വാഗതസംഘം അംഗങ്ങളും പങ്കെടുക്കുന്ന നിശാ ക്യാമ്പ് ഡിസംബര്‍ 19ന് വൈകുന്നേരം 4 മണിക്ക് തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാമില്‍ നടക്കും. അവലോകന യോഗത്തില്‍ പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.