ജാമിഅ: സമ്മേളനം; നിലമ്പൂര്‍ മേഖല ദര്‍സ് ഫെസ്റ്റ് 15 ന് പൂക്കോട്ടുപാടം യമാനിയ്യ കോളേജില്‍

മലപ്പുറം: നിലമ്പൂര്‍ മേഖല ദര്‍സ് കലാ സാഹിത്യ മത്സരം 15 ന് (ഞായര്‍) കാലത്ത് 9 മണിക്ക് പൂക്കോട്ടുപാടം യമാനിയ്യ അറബിക് കോളേജില്‍ നടക്കും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 
ഹാജി കെ മമ്മദ് ഫൈസി, പ്രൊ കുഞ്ഞാണി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം തുടങ്ങിയവര്‍ സംബന്ധിക്കും. മുഴുവന്‍ മത്സരാര്‍ത്ഥികളും കൃത്യം 8.30 ന് പൂക്കോട്ടുപാടം യമാനിയ്യ കോളേജില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഫെസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി അറിയിച്ചു.