അബുദാബി: SKSSF അബുദാബി
സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ഇബാദ് ദഅവാ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ദഅവാ ശില്പശാലയുടെ മൂന്നാം ഭാഗം ഡിസംബര്‍ 6 (വെള്ളിയാഴ്ച്ച) രാവിലെ കൃത്യം 8 മണി മുതല്‍ 11 മണിവരെ അബുദാബി ഇന്ത്യന്‍
ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുന്നതാണ്. പ്രമുഖ പണ്ഡിതനും ദാഇയുമായ റഷീദ്
ബാഖവി എടപ്പാള്‍ ക്ലാസ് നയിക്കും. കഴിഞ്ഞ ക്ലാസ്സില്‍ പങ്കെടുത്തവരും ദഅവാ പ്രവര്‍ത്തനങ്ങളില്‍
താത്പര്യമുള്ളവരും കൃത്യ സമയത്തുതന്നെ ഇസ്ലാമിക് സെന്ററില്‍ എത്തിച്ചേരേണ്ടതാണ്.