ഉദുമ : കാസര്‍ഗോഡ് ജില്ലയിലെ പള്ളി ദര്‍സുകളുടെ ഇന്നത്തെ പരിതാപകരവും ശോചനീയവുമായ അവസ്തയ്ക്ക് പരിഹാരം കാണാനും അതുവഴി പള്ളി ദര്‍സുകള്‍ സജീവമാക്കി തീര്‍ക്കാനുള്ള പരിപാടിയുടെ ഭാഗമായി ബഹുമാനപ്പെട്ട സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിന്ന് വേണ്ടി ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ 11മണിക്ക് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കപ്പെടുന്നു. കണ്‍വെന്‍ഷനില്‍ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമമദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ , ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സമസ്ത ജില്ലാ കമ്മിറ്റി നേതാക്കള്‍ സംബന്ധിക്കുന്നു. പ്രസതുത കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന്ന് വേണ്ടി ജില്ലയിലെ മുഴുവന്‍ മുദരിസുമാരും നിര്‍ബന്ധമായും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.