സി.എം ഉസ്താദ് ദേശിയ സെമിനാറും മെമ്മോറിയല്‍ ലക്ചറും വിജയിപ്പിക്കും-SKSSF എം.ഐ.സി ക്യാമ്പസ് കമ്മിറ്റി

ചട്ടഞ്ചാല്‍: സമസ്ത ഉപാദ്ധ്യക്ഷനും, ഗോളശാസ്ത്ര പണ്ഡിതനും, മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ ശഹീദെ മില്ലത്ത് സിഎം ഉസ്താദിന്റെ നാലാം ആണ്ടിനോടനുബന്ധിച്ച് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയായ ദിശ യുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21ന് കാസര്‍ഗോഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തപ്പെടുന്ന ശഹീദെ മില്ലത്ത് സി.എം ഉസ്താദ് ദേശിയ സെമിനാറും മെമ്മോറിയല്‍ ലക്ചറും ചരിത്ര സംഭവമാക്കാന്‍ എസ്.കെ. എസ്.എസ്.എഫ് എം.ഐ.സി ക്യാമ്പസ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് അറഫാത്ത് പൂച്ചക്കാട് അദ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് മവ്വല്‍, ഫൈസല്‍ ബാറഡുക്ക, കരീം കൊട്ടോടി, ഹബീബ് ചെര്‍ക്കള, സ്വാദിഖ് എം.വൈ മൊഗര്‍, മന്‍സൂര്‍ ചെങ്കള, ശിബ്‌ലി വാവാട്, റശീദ് സീതാംഗോളി, ഫൈറൂസ് തൊട്ടി, ശമീം ഉളിയത്തടുക്ക, ജാഫര്‍ പൂച്ചക്കാട്, സുലൈമാന്‍ പെരുമ്പളാബാദ്, ആബിദ് കുണിയ, ഉബൈദ് കുണിയ എന്നിവര്‍ സംബന്ധിച്ചു.