അധാര്‍മ്മികതകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണം : സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി

ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര്‍
മുഖ്യപ്രഭാഷണം നടത്തുന്നു
തിരൂരങ്ങാടി : അധാര്‍മ്മിക പ്രവര്‍ത്തങ്ങളാല്‍ സാമൂഹികാന്തരീക്ഷം കൂടുതല്‍ മലീമസമായ ഇക്കാലത്ത് ധാര്‍മ്മിക മുന്നേറ്റം സാധ്യമാവണമെങ്കില്‍ തിന്മകള്‍ക്കും അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിമിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ദിക്‌റ് ദുആ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിതം നയിക്കുന്ന ഉത്തരാധുനിക സമൂഹത്തില്‍ അധാര്‍മ്മിക പ്രവണതകളെ നിസ്സാരവല്‍കരിച്ചതാണ് ലോകം നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം. ആത്മീയതയുടെ അന്തസത്ത തിരിച്ചറിയാതിരിക്കുകയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്താല്‍ സമൂഹത്തില്‍ തിന്മകള്‍ക്ക് വേരോട്ടം ഉണ്ടാക്കും. എന്നാല്‍ അതിനെ ചെറുക്കാനും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുമാണ് നാം സമയം കണ്ടെത്തേണ്ടതെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മിഅ്‌റാജ് പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ദിക്‌റ് ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണ, സ്വാലാത്ത് ദുആ മജ്‌ല്‌സിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. ദാറുല്‍ ഹുദാ വൈസ്.ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, . മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ.ടി ബശീര്‍ ബാഖവി, സൈദാലിക്കുട്ടി ഫൈസി കോറാട്, അഹ്മദ് കുട്ടി ബാഖവി പാലത്തിങ്ങല്‍, സി.കെ മൊയ്തീന്‍ കുട്ടി ഫൈസി തലപ്പാറ, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി യൂസുഫ് ഫൈസി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഹസ്സന്‍ കുട്ടി ബാഖവി കിഴിശ്ശേരി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, യു.ശാഫി ഹാജി, ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.