പ്രകൃതി ചൂഷണം തടയുക : പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപനങ്ങളില്‍ നടന്ന വൃക്ഷത്തൈ നടലിന്റെ സംസ്ഥാന തല ഉദ്ഘാടന കര്‍മ്മം പ്രൊഫകെ ആലിക്കുട്ടി മുസ്‌ലിയാര്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജില്‍ നിര്‍വ്വഹിക്കുന്നു
മലപ്പുറം : വര്‍ധിച്ച് വരുന്ന പ്രകൃതി ചൂഷണങ്ങളെ തടയണമെന്ന് സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപനങ്ങളില്‍ നടന്ന വൃക്ഷത്തൈ നടലിന്റെ സംസ്ഥാന തല ഉദ്ഘാടന കര്‍മ്മം പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഭക്ഷ്യ വസ്തുക്കളുടെ സംരക്ഷണത്തിനും പ്രകൃതി സൗഹാര്‍ദ്ധമായ കാര്‍ഷിക രീതികള്‍ക്കും ഏറെ പ്രാമുഖ്യം നല്‍കുന്നുണ്ടെങ്കിലും വര്‍ഷം തോറും കൃഷി ഭൂമിയുടെ അളവ് കുറഞ്ഞ് വരികയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സലീം ഫൈസി ഇര്‍ഫാനി അദ്ധ്യക്ഷത വഹിച്ചു. .ടി മുഹമ്മദലി, എം.അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസന്‍ കുളപ്പറമ്പ് സ്വാഗതവും ഫാറൂഖ് മണിമൂളി നന്ദിയും പറഞ്ഞു.