മദ്രസാ അദ്ധ്യാപക പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി

വേങ്ങര : മദ്രസാ അദ്ധ്യാപക പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വെന്‍ഷനും പഠനോപകരണ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. മദ്രസാ അധ്യാപകരുടെ ജീവിത സാഹചര്യമിന്ന് തൃപികരമല്ല. അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതികളാവിഷ്‌ക്കരിക്കും. അധ്യാപനം കഴിഞ്ഞുള്ള ഇടവേളകളില്‍ കൈതൊഴിലുകളില്‍ ഏര്‍പ്പെട്ടും, ചെറുകിട സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്തിയും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കും. ഇതിനാവശ്യമായി പരിശീലന പരിപാടി സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി.പി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ ബഹാഉദ്ദീന്‍മുഹമ്മദ് നദ്‌വി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍. പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, സി.അലി മുസ്‌ലിയാര്‍ പ്രസംഗിച്ചു.