SKSSF മുള്ളേരിയ മേഖല ക്യാമ്പ്‌ സമാപിച്ചു

മുള്ളേരിയ : SKSSF കാസര്‍കോട്‌ ജില്ലാ കമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറ്‌ മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടത്തേണ്ട രണ്ട്‌ സെക്ഷനുകളിലായി അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മുള്ളേരിയ മേഖല SKSSF ക്യാമ്പ്‌ ഗാളിമുഖ മദ്രസ്സയില്‍ വെച്ച്‌ സംഘടിപ്പിച്ചു. ക്യാമ്പ്‌ മേഖലപ്രസിഡണ്ട്‌ ഹനീഫ്‌ ഹുദവി ദേലംപാടിയുടെ അദ്ധ്യക്ഷതയില്‍ SKSSF ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. രണ്ട്‌ സെക്ഷനുകളിലായി നടന്ന ക്യാമ്പില്‍ അവൈക്കനിംഗിന്‌ സുഹൈല്‍ ബാബു കോഴിക്കോടും റിസൈനിംഗിന്‌ മാഹിന്‍ ദാരിമി ഗാളിമുഖവും നേതൃത്വം നല്‍കി. ഹാഷിം ദാരിമി ദേലംപാടി, എം.എ.ഖലീല്‍, അബ്‌ദുല്‍ ഖാദര്‍ ഹനീഫി കൊമ്പോട്‌, അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, യൂസഫ്‌ മൗലവി മൊഗര്‍, ഷഫീഖ്‌ ആദൂര്‍, മുനീര്‍ സി.എ നഗര്‍, ഖലീല്‍ ഹുദവി, ഹമീദ്‌ അര്‍ശദി, ഇബ്രാഹിം അസ്‌ഹരി പള്ളംങ്കോട്‌, സിറാജുദ്ദീന്‍ ദാരിമി, ഹസ്സന്‍ മുസ്ലിയാര്‍, ഹാരീസ്‌ സി.എ നഗര്‍, ഖാദര്‍ കാനക്കോട്‌ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എച്ച്‌ അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍ സ്വാഗതം പറഞ്ഞു.