SKSSF ഇരിക്കൂര്‍ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിക്കൂര്‍ : SKSSF ഇരിക്കൂര്‍ മേഖലാ കമ്മിറ്റി ഓഫീസ് ഇരിക്കൂര്‍ ടൌണില്‍ ഖത്തീബ് സിദ്ധീഖ് ദാരിമി ബക്കളം ഉദ്ഘാടനം ചെയ്തു. SYS ജില്ലാ വൈസ് പ്രസിഡന്‍റ് സുബൈര്‍ ബാഖവി, കെ. അബ്ദുസ്സലാം ഫൈസി, പി.ടി. മുഹമ്മദ് മാസ്റ്റര്‍, കെ. മന്‍സൂര്‍ മാസ്റ്റര്‍, അബ്ദുസ്സലാം ഇരിക്കൂര്‍, ഇര്‍ശാദ് മഞ്ഞാങ്കേരി, ശബീര്‍ ബദരി എന്നിവര്ന പ്രസംഗിച്ചു. മേഖലാ പ്രസിഡന്‍റ് മുസ്തഫ അമാനി അദ്ധ്യക്ഷനായിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് മേഖല പുറത്തിറക്കുന്ന ഖാഫില സ്പെഷ്യല്‍ സപ്ലിമെന്‍റ് സിദ്ധീഖ് ദാരിമി കെ. അബ്ദുസ്സലാം ഫൈസിക്ക് നല്‍കി പ്രകാശനം ചെയ്തു. സെക്രട്ടറി ഹാരിസ് റഹീമി സ്വാഗതവും സി.പി. നൌഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- മുഖ്താര്‍ ഉമര്‍