തിരൂറ്‍: മദ്‌റസകള്‍ മാനവ മോചനത്തിനു പ്രമേയത്തില്‍ സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ത്രൈമാസ കാംപയിനു തുടക്കമായി.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കാംപയിന്‍ ഉദ്ഘാടനം
ചെയ്തു.
കാംപയിനില്‍ രക്ഷാകര്‍തൃ ബോധനം റെയ്ഞ്ച്തല സംഗമം, പ്രതിനിധി സമ്മേളനം
സാഹിത്യ പക്ഷാചരണം, ഭവന വിതരണം എന്നിവ നടക്കും. ടി മൊയ്തീന്‍ മുസ്്ല്യാര്‍
പുറങ്ങ് അധ്യക്ഷതവഹിച്ചു.
റഷീദലി തങ്ങള്‍ പാണ്ടിമുറ്റം, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂറ്‍, ടി കെ
ഇബ്രാഹിം കുട്ടി മുസ്്ല്യാര്‍, എന്‍ ടി എം കുട്ടി മൌലവി സംസാരിച്ചു.