ജാമിഅ നൂരിയ സമൂഹത്തിന്റെ വഴിവിളക്ക്- ഹൈദരലി ശിഹാബ്തങ്ങള്‍

മലപ്പുറം: സമൂഹത്തെ നന്മയിലൂടെ നടന്നുനീങ്ങാനുള്ള പ്രഭ ചൊരിയുന്ന വഴിവിളക്കാണ് പട്ടിക്കാട് ജാമിഅയും അതിന്റെ സന്തതികളുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅ നൂരിയയുടെ 48-ാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല പ്രചാരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. എസ്.എം. ജിഫ്രി തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് കെ.കെ.എസ്. തങ്ങള്‍, ഹാജി. കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ്‌ഫൈസി, ഒ.ടി. മൂസ മുസ്‌ലിയാര്‍, കാളാവ്.പി. സൈതലവി മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുള്‍ഹമീദ് ഫൈസി, മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിക്കല്‍ സ്വാഗതവും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.