തിരൂരങ്ങാടി: മമ്പുറം തങ്ങള്‍ മതമൈത്രിയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും കാവലാളായിരുന്നുവെന്ന് പാണക്കാട്ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മമ്പുറം ആണ്ടുനേര്‍ച്ചയുടെ നാലാംദിവസം മതപ്രഭാഷണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മമ്പുറം തങ്ങള്‍ നന്മയുടെ ശക്തിക്ക് വേണ്ടി വര്‍ത്തിക്കുകയും തിന്മയുടെ ശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയുംചെയെ്തന്ന് അദ്ദേഹം അനുസ്മരിച്ചു.
സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. തീര്‍ഥാടകരുടെ ബാഹുല്യം കാരണം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മമ്പുറം നിവാസികളും ദാറുല്‍ ഹുദാ വിദ്യാര്‍ഥികളും പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെപ്പേര്‍ സംബന്ധിക്കും.