എടവണ്ണപ്പാറ: ഓമാനൂര്‍ മന്‍ശഉല്‍ ഉലൂം അറബിക്
കോളേജില്‍ പുതുതായി നിര്‍മിച്ച അബൂബക്കര്‍ സിദ്ദീഖ് മസ്ജിദിന്റെ ഉദ്ഘാടനം
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അറബ്
പ്രതിനിധികളായ ശൈഖ് മുഹമ്മദലി അബ്ദുല്ല യഹ്‌റൂഫ്, വക്കീല്‍ ഖമീസ് ജസീം അലി
ഫൈസി, ഇ. അഹമ്മദ് അന്‍വരി, മജീദ് ഫൈസി കിഴിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
എം.പി.അലിഹാജി സ്വാഗതവും ത്വയ്യിബ്‌കെ. നന്ദിയും പറഞ്ഞു.