ഹജ്ജ് കമ്മിറ്റി യോഗം 15ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍

കരിപ്പൂര്‍ : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ യോഗം 15ന് വൈകീട്ട് നാലിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. ഹജ്ജ് സമാപനത്തോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഹജ്ജ് കമ്മിറ്റി നിയോഗിച്ച 13 ഹജ്ജ് വളണ്ടിയര്‍മാര്‍, വിമാനത്താവള, എമിഗ്രേഷന്‍, കസ്റ്റംസ്, പോലീസ് അധികൃതരും യോഗത്തില്‍ പങ്കെടുക്കും. വ്യാഴാഴ്ച രണ്ട് വിമാനങ്ങളിലായി 600പേര്‍ കോഴിക്കോട്ടെത്തി. ഇതോടെ ഹജ്ജ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവരുടെ എണ്ണം 5574 ആയി.