കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19, 20, 21, 22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ദക്ഷിണ കന്നട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11-1-2015 ഞായര്‍, വൈകുന്നേരം 4 മണിക്ക് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ വമ്പിച്ച പ്രചരണ മഹാ സമ്മേളനം നടക്കുമെന്ന് എസ് കെ എസ് എസ് എഫ് നേതാക്കള്‍ കാസര്‍ഗോഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക യാത്രയുടെയും ചില പദ്ദതി പ്രഖ്യാപനങ്ങളുടെയും പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്ത് സ്വന്തം അണികളുടെ പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സമ്മേളനത്തിന് കര്‍ണാടകയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു.
മാഗലാപുരം കീഴൂര്‍ സംയുക്ത ജാമത്ത് ഖാസി ത്വാഖ അഹ്മ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രിരി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും സ്വദഖതുള്ള ഫൈസി പ്രമേയ പ്രഭാഷവും നടത്തും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി കാസര്‍ഗോഡ് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ദക്ഷിണ കന്നട സമസ്ത ജില്ല പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എസ് തങ്ങല്‍ മദനി ഓലമുണ്ട, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം .എ ഖാസിം മുസ്‌ലിയാര്‍, മന്ത്രമാരായ രാമാനാഥറൈ, വിനയ കുമാര്‍ സ്വര്‍ക്കെ, അഭയ ചന്ദ്ര ജയിന്‍, എം. പി. നളിന്‍ കുമാര്‍ കട്ടില്‍, എം എല്‍ എമാരായ ജെ. ആര്‍ ലോബോ, വസന്ത ബങ്കേറ, ഐവണ്‍ ടിസോജ, പി. ബി. അബ്ദുറസ്സാഖ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, കാസര്‍ഗോഡ് ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ദക്ഷിണ കന്നട ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ഇസ്മായില്‍ യമാനി മംഗലാപുരം പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee