Showing posts with label Karnataka. Show all posts
Showing posts with label Karnataka. Show all posts

മത സൗഹാർദ്ധം തകർക്കുന്നത് മതം പഠിക്കാത്തവർ: ജിഫ്രി തങ്ങൾ

മംഗലാപുരത്ത് ആയിരങ്ങൾ പങ്കെടുത്ത സൗഹാർദ സമ്മേളനം

മാംഗലൂർ: മത സൗഹാർദ്ധം തകർക്കുന്നത് മതം പഠിക്കാത്തവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. മംഗലാപുരം ടൗൺ ഹാളിൽ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത തീവ്രവാദ ആശയങ്ങൾ രാജ്യത്തിന്റെ സ്വസ്ഥതയെയും വളർച്ചയെയും ബാധിക്കുന്നു. ഇന്ത്യയിലേക്ക് ഇസ്ലാം മതം കടന്നു വന്ന കാലത്ത് ഇവിടെ ഉണ്ടായിരുന്ന വാസ്തു ശൈലിയിൽ അന്നത്തെ ഹിന്ദുക്കളുടെ സഹകരണത്തോടെ നിർമിച്ച പള്ളികൾ ഇന്ന് വർഗീയ ശക്തികളുടെ കുപ്രചരണങ്ങൾക് ഇരയാകുന്നത് ദൗർഭാഗ്യകരമാണ്.

ഖുർആനിലെ ആശയങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനം നൽകപ്പെടുന്നു. ഏതെങ്കിലും നിഘണ്ടു നോക്കിയല്ല അതിനെ മനസ്സിലാക്കേണ്ടത്. കൊലയും മറ്റു ഹിംസാത്മക വിഷയങ്ങളിൽ ഖുർആനിലെ ആശയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ പ്രചരിക്കപ്പെടുന്നു.

എല്ലാ മതങ്ങളും മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റയും ആശയങ്ങളെ യാണ്പഠിപ്പിക്കുന്നതെന്ന് തങ്ങൾ കൂട്ടിച്ചേര്‍ത്തു. ജനറൽസെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി ഡോ: ശ്രീ വിജയാനന്ത സ്വാമി. ഡോ: ശ്രീ ജയ ബസവാനന്ത സ്വാമി, ഫാതർ ക്ലിഫോഡ് ഫെർണാണ്ടിസ്, അഡ്വ: സുധീർ കുമാർ മറോളി, എക്സ് മിനിസ്റ്റർ രമണാ ത്രൈ, കെ പി സി സി സെക്രട്ടറി ഇനായത്തിലി, തുടങ്ങിയവർ പ്രഭാഷണം നടത്തി.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തലൂർ, എസ്.ബി മുഹമ്മദ് ദാരിമി അബദുൽ അസീസ് ദാരിമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സയ്യിദ് ഫഖറുദ്ധീൻ തങ്ങൾ, സയ്യിദ് ഹാഷിറലി തങ്ങൾ, അയ്യൂബ് മാസ്റ്റർ, താജുദീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ജലീൽ മാസ്റ്റർ പട്ടർ കുളം, ഒ പി അഷ്റഫ് കുറ്റിക്കടവ്, ജലീൽ ഫൈസി അരിമ്പ്ര, ശമീർ ഫൈസി ഒടമല, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, മുഹമ്മദ് ഫൈസി കജ, അനീസ് റഹ്മാൻ ആലപ്പുഴ, നൂറുദ്ധീൻ ഫൈസി, നൗഷാദ് ഫൈസി കൊടക്,, അമീർ തങ്ങൾ, ഖാസിം ദാരിമി,താജുദ്ധീൻ റഹ് മാനി ഹാരിസ് കൗസരി, സിദ്ധീഖ് ബൻഡ്വൽ, റഷീദ് റഹ് മാനി റഷീദ് ഹാജി, തുടങ്ങിയവർ പങ്കെടുത്തു. ഇബ്രാഹിം ബാഖവി പ്രാർത്ഥന നടത്തി അനീസ് കൗസരി സ്വാഗതവും ഇസ്മാഈൽ യമാനി നന്ദിയും പറഞ്ഞു.

സമസ്ത കൈത്താങ്ങ് പദ്ധതി; ദക്ഷിണ കന്നഡ, കൊടക് ജില്ല നേതൃസംഗമം നടത്തി

മംഗലാപുരം: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലെ നേതൃസംഗമം കല്ലട്ക്ക മദ്റസ ഹാളില്‍ വെച്ച് നടന്നു. 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണ് 2021 മാര്‍ച്ച് 19ന് ഫണ്ട് സമാഹരണം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചത്. മഹല്ല് ശാക്തീകരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് - 19 ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, പൈതൃക സംരക്ഷണം തുടങ്ങിയവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത ചെലവഴിച്ചത്. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന പോലെ പൊതുജനപങ്കാളിത്തമാണ് കൈത്താങ്ങ് പദ്ധതിയുടെയും പൂര്‍ണ വിജയം.

ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഉമര്‍ ദാരിമി വിഷയാവതരണം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പര്‍മാരായ ഇസ്മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി, റശീദ് ഹാജി, റഫീഖ് ഹാജി, ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായ മുഹമ്മദ് മുസ്ലിയാർ മുണ്ടോളെ ആശംസകള്‍ നേര്‍ന്നു. മുഫത്തിശുമാരായ ഖാസിം മുസ്ലിയാര്‍, ഹനീഫ മുസ്ലിയാര്‍, അബ്ദുല്‍ഹമീദ് ദാരിമി, ഉമറുല്‍ ഫാറൂഖ് ദാരിമി, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ സംബന്ധിച്ചു. മുഫത്തിശ് അബ്ദുല്ല കുുഞ്ഞി ഫൈസി സ്വാഗതവും മുഹമ്മദ് ഇഖ്ബാല്‍ ദാരിമി നന്ദിയും പറഞ്ഞു.
- Samasthalayam Chelari

ഹുബ്ലി - ദാര്‍വാഡ് മേഖലയില്‍ ആവേശമുണര്‍ത്തി ജാമിഅഃ നൂരിയ്യഃ ദഅ്‌വാ കോണ്‍ഫ്രന്‍സ്

പെരിന്തല്‍മണ്ണ: മുസ്‌ലിംകള്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന വടക്കന്‍ കര്‍ണാടകയിലെ ഹുബ്ലി-ദാര്‍വാഡ് മേഖലയില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും പുത്തനുണര്‍വ്വും സൃഷ്ടിച്ച് ജാമിഅഃ നൂരിയ്യഃ ദഅ്‌വാ കോണ്‍ഫ്രന്‍സ് സമാപിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ഹുബ്ലിയിലെ കച്ചി ഗാര്‍ഡന്‍ ഹാളില്‍ നടന്ന ജാമിഅഃ ദഅ്‌വാ കോണ്‍ഫ്രന്‍സില്‍ നഗര-ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഒട്ടേറെ മഹല്ല് പ്രതിനിധികളും ഉമറാക്കളും പണ്ഡിതന്മാരും പങ്കെടുത്തു. 
ഈ മേഖലകളില്‍ റമളാന്‍ മാസം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി. പാവപ്പെട്ട മുസ്‌ലിംകളെ വിശ്വാസപരമായും വിദ്യഭ്യാസ പരമായും പിന്നാക്കം നയിക്കുന്ന വിവിധ ശക്തികള്‍ക്കെതിരെ സമ്മേളനം മുന്നറിയിപ്പ് നല്‍കി. മേഖലയിലെ നാല്‍പത് പള്ളികളില്‍ ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി റമളാനില്‍ ഇമാമുമാരെ നിയമിക്കാനും, റിലീഫ്, ഇഫ്താര്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. 
ബീജാപ്പൂര്‍ നാഷണല്‍ മിഷന്‍ പ്രൊജക്ട് കോഡിനേറ്റര്‍ ഇസ്ഹാഖ് ഹാജി തോഡാറിന്റെ അധ്യക്ഷതയില്‍ ഹാജി അബ്ദുല്‍ കരീം ശീര്‍ശി സമ്മേളനം ഉദ്ഘാടനം ചെയ്തു. മൗലാനാ നിസാര്‍ അഹ്മദ് മിസ്ബാഹി, കച്ചി അബ്ദുല്‍ ഖാദര്‍ ഹാജി മുഖ്യാതിഥികളായി ഹംസ റഹ്മാനി കൊണ്ടിപറമ്പ് മുഖ്യപ്രഭാഷണം നടത്തി. റശീദ് ഫൈസി നാട്ടുകല്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. അനീസ് കൗസരി, റഫീഖ് ഹുദവി കോലാര്‍, അഹ്മദ് മുജീബ് തളങ്കര, അബ്ദുറഹ്മാന്‍ നദ്‌വി (ബാംഗ്ലൂര്‍), സ്വാദിഖ് പത്താന്‍, ഗരീബ് നവാസ്, മൗലാനാ മീര്‍ സാഹിബ്, മൗലാനാ ഗുലാം ജീലാനി, മൗലാനാ ശഫീഉല്ല, ഇല്ല്യാസ് തോഡാര്‍, അശ്‌റഫ് തോഡാര്‍, യാസര്‍ അറഫാത്ത് കൗസരി, നാസര്‍ കൗസരി, ബാവ മുഹ്‌യുദ്ദീന്‍, റശീദ് ഗഡിയാറ പ്രസംഗിച്ചു. 
ഫോട്ടോ അടിക്കുറിപ്പ്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ഹുബ്ലിയിലെ കച്ചി ഗാര്‍ഡന്‍ ഹാളില്‍ നടന്ന ജാമിഅഃ ദഅ്‌വാ കോണ്‍ഫ്രന്‍സ് ഹാജി അബ്ദുല്‍ കരീം ശീര്‍ശി ഉദ്ഘാടനം ചെയ്യുന്നു. 
- Secretary Jamia Nooriya

സമന്വയ വിദ്യാഭ്യാസത്തെ സമൂഹം ഏറ്റെടുക്കണം: എസ്.കെ.എസ്.ബി.വി

കൊടക്: സമൂഹത്തിന്റെ നാനോന്മുഖ പുരോഗതിക്ക് മത, ഭൗതീക വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്താന്‍ സമന്വയ വിദ്യാഭ്യാസത്തെ സമൂഹം ഏറ്റെടുക്കണമെന്ന് എസ്.കെ.എസ്.ബി.വി സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ ധാര്‍മികമുന്നേറ്റത്തിന് സമന്വയ വിദ്യാഭ്യാസം കൊണ്ട് സാധ്യമാണെന്നും ക്യാംപ് അഭിപ്രായപ്പെട്ടു. ക്യാംപ് കൊടക് സൊണ്ടിക്കുപ്പ ശിഹാബ് തങ്ങള്‍ സ്മാരക ശരീഅത്ത് കോളജില്‍ എസ്.കെ.ജെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മീറ്റ് ദ ലീഡര്‍ സെഷനില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ സംവദിച്ചു. ജബ്ബാര്‍ ഹുദവി, ഹസന്‍ കുഞ്ഞി ഹാജി, ഉസ്മാന്‍ ഫൈസി, മുഹമ്മദ് സൊണ്ടികുപ്പ, സൈനുദ്ദീന്‍ ഫൈസി, ശഫീഖ് മണ്ണഞ്ചേരി, മനാഫ് കോട്ടോപ്പാടം, അംജിദ് തിരൂര്‍ക്കാട്, ഫുഹാദ് വെള്ളിമാട്കുന്ന്, സഅദലി കോട്ടയം, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ ദര്‍ അലി ആലുവ, മുബശ്ശിര്‍ വയനാട് സംസാരിച്ചു. അഫ്‌സല്‍ രാമന്തളി സ്വാഗതവും ഫര്‍ഹാന്‍ കൊടക് നന്ദിയും പറഞ്ഞു. 

ട്രെയിനിങ് പ്രോഗ്രാം

ബംഗളൂരു: ഹോസ്റ്റലിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബംഗളൂരുവില്‍ സ്മാര്‍ട്ട് ട്രെയിനിങ് റൂം സജ്ജമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും ജോലി അന്വേഷകര്‍ക്കും ആവശ്യമായ സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്ങുകളും ടെക്‌നിക്കല്‍ ട്രെയിനിങ്ങുകളും ട്രെന്‍ഡുമായി സഹകരിച്ച് നടപ്പില്‍ വരുത്തും.
ബംഗളൂരുവിലെ പ്രധാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് കൊണ്ട് ഹോസ്റ്റല്‍ സൗകര്യം ഉപയോഗപ്പെടുത്തി മിതമായ ഫീസില്‍ ഹ്രസ്വ കാല ട്രെയിനിങ് പ്രോഗ്രാമുകള്‍ ആവിഷ്‌കരിച്ച് വരുന്നു.
ഇതിന്റെ ഭാഗമായി ഇന്‍സ്‌പോറ ഫിനിഷിങ് സ്‌കൂളുമായി സഹകരിച്ച് 20 ദിവസത്തെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിങ് ക്യാംപ് മെയ് മാസം സംഘടിപ്പിക്കുന്നു.
ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യാനും പ്രൊഫഷണല്‍ സ്‌കില്‍സ് ആര്‍ജിച്ചെടുക്കാനും ട്രെയിനിങ് സഹായിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ പരിശീലകരാണു നേതൃത്വം നല്‍കുന്നത്. വിവരങ്ങള്‍ക് സെളൈയഹൃ@ഴാമശഹ.രീാ എന്ന ഇ മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.

SKSSF ബംഗളൂരു ചാപ്റ്റര്‍ ഹെല്‍പ് ഡെസ്‌ക്

ബംഗളൂരു: വ്യാജ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വിദ്യാര്‍ഥികള്‍ അകപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബംഗളൂരുവില്‍ അഡ്മിഷന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എസ്.കെ.എസ്.എസ്. എഫ് ബംഗളൂരു ചാപ്റ്റര്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കുന്നു. കോഴ്‌സ്, കോളജ് സംബന്ധിച്ച വിവരം, പ്രവേശന നടപടികള്‍ തുടങ്ങിയവ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭ്യമാകും. അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ skssfblr@gmail.com  എന്ന ഇ മെയിലില്‍ അയക്കണം.

SKSSF ബംഗളൂരുവില്‍ ഹോസ്റ്റല്‍ സംവിധാനം വിപുലപ്പെടുത്തുന്നു

ബംഗളൂരു: എസ്.കെ.എസ്.എസ്. എഫ് ബംഗളൂരുവിലെ ഹോസ്റ്റല്‍ സംവിധാനം വിപുലപ്പെടുത്തുന്നു. നിലവില്‍ ഹെബ്ബാളിലുള്ള ഹോസ്റ്റല്‍ ജൂണ്‍ ആദ്യത്തോടെ കൂടുതല്‍ സൗകര്യമുള്ള ബനശങ്കരിയിലെ പുതിയ ബില്‍ഡിങ്ങിലേക്ക് മാറും. ഇതോടെ 50 ഓളം ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും.
പ്രസിഡന്‍സി, ആചാര്യ തുടങ്ങി ബംഗളൂരുവിലെ നിരവധി കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദമായ ഹോസ്റ്റല്‍ നഗരത്തിലെ പ്രധാന ഐ.ടി പാര്‍ക്കുകളിലൊന്നായ മാന്യത ടെക് പാര്‍ക്കിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ബനശങ്കരിയില്‍ 50 ഓളം ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പുതിയ ഹോസ്റ്റല്‍ മെയ് ആദ്യ വാരം പ്രവര്‍ത്തനമാരംഭിക്കും. നിരവധി എന്‍ജിനീയറിങ്, ബിസിനസ് മാനേജ്‌മെന്റ് കോളജുകള്‍, മെഡിക്കല്‍, പാരാ മെഡിക്കല്‍ കോളജുകള്‍ നിലകൊള്ളുന്ന മേഖലയാണിത്. ബന്ധപ്പെടേണ്ട നമ്പറുകള്‍: 8892258999, 9945882526, 7353590808.
- http://suprabhaatham.com/എസ്-കെ-എസ്-എസ്-എഫ്-ബംഗളൂരു/

ദാറുല്‍ഹുദാ കര്‍ണാടക കാമ്പസിന് ശിലയിട്ടു

ദാറുല്‍ഹുദാ വിദ്യാഭ്യാസ മോഡല്‍ രാജ്യവ്യാപകമാക്കും: ഹൈദരലി ശിഹാബ് തങ്ങള്‍


ഹാംഗല്‍ (ഉത്തര കര്‍ണാടക): ദാറുല്‍ഹുദാ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ നാലാമത് കാമ്പസിനു ഉത്തര കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗലില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശിലയിട്ടു.
അരികുവത്കരിച്ചും അപരവത്കരിച്ചും കഴിയുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റത്തിന് വിദ്യാഭ്യാസ വിപ്ലവം മാത്രമാണ് പരിഹാര മാര്‍ഗമെന്നും ഇതര സംസ്ഥാനങ്ങളില്‍ കാമ്പസുകള്‍ ആരംഭിക്കുന്നതിലൂടെ ദാറുല്‍ഹുദാ ലക്ഷ്യമാക്കുന്നത് കേരളത്തില്‍ സാധിച്ചെട്ടുന്ന സാമൂഹികാന്തരീക്ഷം രാജ്യത്തുടനീളം വ്യാപിപ്പിക്കലാണെന്നും തങ്ങള്‍ പറഞ്ഞു.  സെന്റര്‍ ശിലാസ്ഥാപന ചടങ്ങിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരമായും ഭൗതികപരമായും സകല വിദ്യാസ സൗകര്യങ്ങളും അനുകൂല സാമൂഹിക സാഹചര്യവുമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി മാത്രം ഉപയോഗിച്ച് ശേഷം മത - വര്‍ഗീയ ഇരുളാക്രമണങ്ങളുടെ ഇരയാക്കുന്ന പരിതാപകരമായ അവസ്ഥയാണ്. ഇതിനു പരിഹാരമായി അവരെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുകയാണ്   ദാറുല്‍ഹുദാ ഈ ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ മോഡല്‍ രാജ്യ വ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ഹാജി കെ, അബ്ദുല്‍ കരീം സിര്‍സി, ഹാജി കെ. മുനിര്‍ അഹമദ്, ഡോ. സഹീര്‍ അഹമദ്, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം ഹാജി തയ്യിലക്കടവ്,  റഫീഖ് മാസ്റ്റര്‍ മംഗലാപുരം,  ഉമറുല്‍ ഫാറൂഖ് മദനി, കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ അബ്ദുല്‍ നാസര്‍, ഡോ. കെ.ടി ബാബിര്‍ ഹുദവി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ദാറുല്‍ഹുദാ സര്‍വകലാശാലയുടെ നാഷണല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഇതര സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ സീമാന്ധ്രയിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം  ജില്ലയിലെ ഭീംപൂരിലും ആസാമിലെ ബൈശയിലും ദാറുല്‍ഹുദായുടെ കാമ്പസുകളും മുംബൈ, കര്‍ണാടകയിലെ കാശിപ്ടണ, മാടന്നൂര്‍ എന്നിവിടങ്ങളില്‍ അഫിലിയേറ്റഡ് കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ പ്രമുഖനും ദീനിതല്‍പരനുമായൊരു വ്യക്തി ദാനമായി നല്‍കിയ 6.14 ഏക്കര്‍ സ്ഥലത്താണ് കാമ്പസ് ആരംഭിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം തന്നെ താത്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് വാഴ്‌സിറ്റിയുടെ തീരുമാനം.
- Darul Huda Islamic University

എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന സംഗമം ഫെബ്രുവരി 28 ന് ബംഗ്ലൂരുവില്‍

ബംഗ്ലൂരു: എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രതിനിധി സംഗമം ഫെബ്രുവരി 28ന് ഞായറാഴ്ച ബംഗ്ലൂരുവില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന തല സംഗമത്തില്‍ പങ്കെടുക്കുക. കാലത്ത് പത്ത് മണിക്ക് സീഷെല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലാകമ്മിറ്റികളും ചാപ്റ്റര്‍ കമ്മിറ്റികളും നിലവില്‍ വന്നു കഴിഞ്ഞു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ക്ക് പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കും. പുതിയ കര്‍ണാടക സംസ്ഥാന കമ്മിറ്റി സംഗമത്തില്‍ നിലവില്‍ വരൂം.

മജ്‌ലിസ്സുന്നൂര്‍; ഓലമുണ്ടസയ്യിദ് എം. എസ്. തങ്ങള്‍ കര്‍ണ്ണാടക സംസ്ഥാന ചീഫ് അമീര്‍

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ സുന്നിയുവജന സംഘം കേരള സംസ്ഥാന വ്യാപകമായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസിയ്യത്ത് പ്രകാരം സംഘടിപ്പിച്ചു വരുന്ന മജ്‌ലിസ്സുന്നൂര്‍ കര്‍ണ്ണാടക വ്യാപകമായി വിവിധ മഹല്ലുകളില്‍ സംഘടിപ്പിക്കുന്നതിന്ന് കര്‍ണ്ണാടക സംസ്ഥാന ചീഫ് അമീറായി ഓലമുണ്ട സയ്യദ് എം. എസ്. തങ്ങള്‍ മദനിയെ ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ചു. ചടങ്ങില്‍ സമസ്ത മിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. എ. ഖാസിം മുസ്ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, കുമ്പള സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യദ് ഹാദി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള ചീഫ് അമീറായി കോഴിക്കോട് വലിയ ഖാസി സയ്യദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളെ നേരത്തെ നിയമിച്ചിരുന്നു.
- Rasheed belinjam

SKSSF സില്‍വര്‍ ജൂബിലി; അന്തര്‍ദേശീയ സെമിനാര്‍ 24 ന് ബംഗ്‌ളുരുവില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന വിഷയത്തില്‍ ജനുവരി 24 ന് ബംഗ്‌ളുരുവില്‍ അന്തര്‍ദേശീയ സെമിനാര്‍ നടക്കും. വൈകീട്ട് 4 മണിക്ക് ബെന്നര്‍ഗട്ട റോഡിലെ ഹോട്ടല്‍ സീഷെല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഉത്തര്‍പ്രദേശ് അഡീ. അഡ്വ. ജനറല്‍ സഫര്‍യാബ് ജീലാനി ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സിറാജ് ഇബ്രാഹിം സേട്ട്, അഷറഫ് കടക്കല്‍, മന്‍സൂര്‍ ഹുദവി മാവൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.
- SKSSF STATE COMMITTEE

SKSSF ഗ്രാന്റ് ഫിനാലെ; പ്രചരണ സമ്മേളനം ഞായറാഴ്ച്ച മംഗലാപുരത്ത്

കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19, 20, 21, 22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ദക്ഷിണ കന്നട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11-1-2015 ഞായര്‍, വൈകുന്നേരം 4 മണിക്ക് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ വമ്പിച്ച പ്രചരണ മഹാ സമ്മേളനം നടക്കുമെന്ന് എസ് കെ എസ് എസ് എഫ് നേതാക്കള്‍ കാസര്‍ഗോഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക യാത്രയുടെയും ചില പദ്ദതി പ്രഖ്യാപനങ്ങളുടെയും പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്ത് സ്വന്തം അണികളുടെ പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സമ്മേളനത്തിന് കര്‍ണാടകയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു.

മാഗലാപുരം കീഴൂര്‍ സംയുക്ത ജാമത്ത് ഖാസി ത്വാഖ അഹ്മ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രിരി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും സ്വദഖതുള്ള ഫൈസി പ്രമേയ പ്രഭാഷവും നടത്തും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി കാസര്‍ഗോഡ് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ദക്ഷിണ കന്നട സമസ്ത ജില്ല പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എസ് തങ്ങല്‍ മദനി ഓലമുണ്ട, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം .എ ഖാസിം മുസ്‌ലിയാര്‍, മന്ത്രമാരായ രാമാനാഥറൈ, വിനയ കുമാര്‍ സ്വര്‍ക്കെ, അഭയ ചന്ദ്ര ജയിന്‍, എം. പി. നളിന്‍ കുമാര്‍ കട്ടില്‍, എം എല്‍ എമാരായ ജെ. ആര്‍ ലോബോ, വസന്ത ബങ്കേറ, ഐവണ്‍ ടിസോജ, പി. ബി. അബ്ദുറസ്സാഖ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. 

എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, കാസര്‍ഗോഡ് ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ദക്ഷിണ കന്നട ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ഇസ്മായില്‍ യമാനി മംഗലാപുരം പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

ദക്ഷിണ കന്നട സമസ്ത ആദര്‍ശ സമ്മേളനം നാളെ (08)

മംഗലാപുരം : SKSSF മംഗലാപുരം കെ സി റോഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദക്ഷിണ കന്നട സമസ്ത ആദര്‍ശ സമ്മേളനം നാളെ മംഗലാപുരം കെ സി റോഡില്‍ വെച്ച് നടക്കും. കൃത്യം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും കീഴുര്‍ മംഗലാപരം സംയുക്ത ജമാഅത്ത് ഖാസിയും കൂടിയായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്യക്ഷത വഹിക്കും. ജ്ഞാന പ്രസരണ വീതിയില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്ത സൂഫി വര്യന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗം ഉസ്താദ് മിത്തബയല്‍ ജബ്ബാര്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ദക്ഷിണ കന്നട പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബൂഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും. മുഖ്യാത്ഥിഥിയായി സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പങ്കെടുക്കും. പ്രഭാഷകന്‍ നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ, വിഘടിത കൂടാരത്തില്‍ നിന്നും സത്യം മനസ്സിലാക്കി ഇറങ്ങി വന്ന മുഹമ്മദ് രാമന്തളി, അക്ബര്‍ സഅദി, ജുനൈദ് സഅദി എന്നിവര്‍ പങ്കെടുക്കും.
- mansoor ka

സമസ്ത ദക്ഷിണ കന്നട അനുശോചിച്ചു

സുള്ള്യ: നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവും സമസ്ത ട്രഷററുമായിരുന്ന പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ലിയാര്‍ താഴ്മയുടെ പര്യായമായിരുന്നു എന്ന് സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു.ഒരു പണ്ഡിതനായാല്‍ എങ്ങനെയാണ് പൊതു സമൂഹത്തില്‍ ജീവിക്കേണ്ടത് എന്ന് ജനസമൂഹത്തിന്ന് മാതൃകയാകും വിധം ജീവിച്ച് കാണിച്ച് കൊടുത്താണ് അദ്ധേഹം ഇഹലോകത്തോട് വിടപറഞ്ഞത് തങ്ങള്‍ അനുശോചന സന്ദേഷത്തില്‍ പറഞ്ഞു.

മുഹമ്മദലി ശിഹാബ് തങ്ങള് സ്മാരക ആംബുലൻസ് സുള്ള്യയിൽ സർവീസ് ആരംഭിച്ചു

എസ്.കെ.എസ്.എസ്.എഫ് സുള്ള്യ-ഗൂണഡ്ക (ദക്ഷിണ കന്നഡ ജില്ല, കർണ്ണാടക) ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച മര്ഹൂം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള് സ്മാരക ആംബുലൻസ് സർവീസ് 

കര്‍ണ്ണാടകയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച സുന്നി സമ്മേളനത്തില്‍ നിന്ന്‌

ರೆಂಜ : ರೆಂಜ ಬೆಟ್ಟಂಪಾಡಿ   ನಿಡ್ಪಲ್ಲಿ  ಎಸ್  ಕೆ ಎಸ್ ಎಸ್ ಎಫ್  ವಲಯ ಸಮಿತಿಯ ವತಿಯಿಂದ  ಸತ್ಯದೆಡೆಗೆ ಜನರ ಪಾದ 

ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ: സമ്മേളന പ്രചാരണ പരിപാടി

ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ: , നന്തി സനാദ് ദാന വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ ബി.സി റോഡില്‍ നടന്ന പ്രചാരണ പരിപാടിയില്‍ പ്രഗത്ഭ പണ്ഡിതന്‍ മുഹമ്മദ്‌ സലിം ഫൈസി ഇര്‍ഫാനി അല്‍അസ്ഹരി മട്ടന്നൂര്‍ പ്രഭാഷണം നിര്‍വഹിക്കുന്നു.

ദുബൈ SKSSF കര്‍ണ്ണാടക സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റ് ഇന്ന് (1)

ദുബൈ : ദുബൈ SKSSF കര്‍ണ്ണാടക സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റ് ഇന്ന് (01-6-2012) വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദുബൈ സുന്നി സെന്‍ററില്‍ ചേരും. രണ്ട് മാസമായി നടന്നുവരുന്ന സംഘടനയുടെ മെമ്പര്‍ഷിപ് കാമ്പയിന്‍ ഉജ്ജ്വല വിജയമാക്കിയ പ്രവര്‍ത്തകരെ ഭാരവാഹികള്‍ അഭിനന്ദിച്ചു. കൗണ്‍സില്‍ മീറ്റ് കബീര്‍ യമാനി ഉദ്ഘാടനം ചെയ്യും. ദുബൈ SKSSF നേതാക്കള്‍ സംബന്ധിക്കും. മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ നടക്കുന്ന കൗണ്‍സില്‍ മീറ്റില്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും സംബന്ധിക്കണമെന്ന് സുലൈമാന്‍ കര്‍ണ്ണാടകയും അബ്ദുല്ല നഈമിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0508592681, 0559050153