കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19, 20, 21, 22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം നാളെ (11-11-2015 ഞായര്‍) യൂണിറ്റുകളില്‍ വിളംബര ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി മഹല്ല് സ്ഥാപന ഭാരവാഹികള്‍, പൗര പ്രമുഖര്‍, സമസ്തയുടെയും വിവിധ കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍, മുന്‍കാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംഗമം നടക്കും. വിളംബര ദിനം വിജയിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- Secretary, SKSSF Kasaragod Distict Committee
Related post : SKSSF സില്‍വര്‍ ജൂബിലി; വിളംബര ദിനം ജനുവരി 11 ന്
Related post : SKSSF സില്‍വര്‍ ജൂബിലി; വിളംബര ദിനം ജനുവരി 11 ന്