തഫക്കുര്‍ മലപ്പുറം ജില്ലാ ത്വലബാ ആക്ടിവേഷന്‍ സമ്മേളനത്തിന് തുടക്കമായി

SKSSF തഫക്കുര്‍ ജില്ലാ ത്വലബാ കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പനച്ചി : എസ് കെ എസ് എസ് എഫ് സില്‍വര്‍ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം മലപ്പുറം ജില്ലാ ത്വലബാ വിംഗ് സംഘടിപ്പിച്ച തഫക്കുര്‍ ആക്ടിവേഷന്‍ കോണ്‍ഫറന്‍സിന് തൃപ്പനച്ചി കൊടിമരത്തിങ്ങല്‍ ഉജ്ജ്വല തുടക്കം. അസര്‍ നിസ്‌കാരാനന്തരം തൃപ്പനച്ചി ഉസ്താദിന്റെ മഖാം സിയാറത്തിനു ശേഷം ആരംഭിച്ച റാലിയോടെ കോണ്‍ഫറന്‍സിന് തുടക്കമായി. ജില്ലയിലെ വിവിധ ദര്‍സ് അറബിക് കോളേജുകളില്‍ നിന്നായി എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാമ്പ് ജില്ലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. ശൈഖുനാ എ. മരക്കാര്‍ ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുല്‍ സലാം ബാഖവി ഒഴുകൂര്‍ തുടങ്ങിയവര്‍ വ്യത്യസ്ത വിഷാവതരണങ്ങള്‍ നടത്തി. ഇന്ന് (ശനി) ഏഴിന് ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. ഒമ്പതിന് സി. ഹംസ സാഹിബ് സാമൂഹിക സേവനം സെഷനില്‍ പ്രസംഗിക്കും. 10 15 ന് ശൈഖുനാ പി. കുഞ്ഞാണി മുസ്‌ലിയാര്‍ സമകാലിക സമസ്യകള്‍ ഗവേഷണവും വിശകലനവും എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. 12 ന് അഹ്മദ് ഫൈസി കക്കാട് ആലിമിനെ തേടുന്ന ലോകം വിഷയത്തില്‍ പ്രസംഗിക്കും. രണ്ടിന് ഗ്രൂപ്പ് ചര്‍ച്ചക്ക് ഖയ്യൂം മാസ്റ്റര്‍ നേതൃത്വം നല്‍കും. മൂന്നിന് സമാപന സമ്മേളനം സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ജലീല്‍ മാസ്റ്റര്‍ സി. ടി, അലവിക്കുട്ടി ഫൈസി പുല്ലാര, അബ്ദുല്‍ ജലീല്‍ ഫൈസി അരിമ്പ്ര, ഹമീദ് തങ്ങള്‍ പുല്ലൂര്‍, സി. പി. ബാസിത് ചെമ്പ്ര, ഫാറൂഖ് മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, സയ്യിദ് ഫാരിസ് ശിഹാബ് തങ്ങള്‍, റാഷിദ്. വി. ടി, മായിന്‍ ഫൈസി, ഐതുട്ടി ഹാജി, എം. കെ ബാപ്പു ഹാജി, സഈദ് ഫൈസി, മന്‍സൂര്‍ ഹുദവി, മുബാറക് ഹുദവി, ഫൈസല്‍ വാഫി, എ. എം. ഷഫീഖ്, സലീം യമാനി സംബന്ധിച്ചു. നൂറുദ്ദീന്‍ യമാനി സ്വാഗതവും ഫള്‌ലുദ്ദീന്‍ ഏപ്പിക്കാട് നന്ദിയും പറഞ്ഞു. 
- najeebulla mohammed