കണ്ണാടി: വിഷ്വല്‍ ഇംപാക്ട് ഷോ 24 മുതല്‍ കോഴിക്കോട്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്ണാടി: വിഷ്വല്‍ ഇംപാക്ട് ഷോ - 2015 ജനുവരി 24 ന് കോഴിക്കോട് അരയിടത്തുപാലം സമര്‍ഖന്ദ് സ്‌ക്വയര്‍ തിയേറ്ററില്‍ നടക്കും. ഫെബ്രുവരി 1 വരെ നടത്തുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമൊരുക്കും. വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് റഹ്മാന്‍ അവലംബമാക്കി തയ്യാറാക്കിയ ആശയാവിഷ്‌കാരം ഡിജിറ്റല്‍ സൗണ്ട് എഫക്ട്, പ്രൊപ്പര്‍ട്ടികള്‍, ദൃശ്യങ്ങള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് എക്‌സിബിഷന്‍ സംവിധാനിച്ചിരിക്കുന്നത്. കൂടാതെ ഇസ റീഡിംഗ് ഫെസ്റ്റിവല്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടി തുടങ്ങിയവും നടക്കും. യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മുസ്തഫ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍, പ്രൊഫ. അബ്ദുള്‍ മജീദ് കൊടക്കാട്, ആര്‍.വി. അബ്ദുസ്സലാം, ആര്‍.എം. സുബ്‌ലുസ്സലാം, മുജീബ് ഫൈസി പൂലോട്, റഷീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE