ഇമാമ പ്രവര്‍ത്തനോദ്ഘാടനം നടന്നു

മെമ്പര്‍ഷിച്ച് വിതരണോല്‍ഘാടനം പ്രസിഡണ്ട് മഹ്മൂദ് ഹാജി കടവത്ത്  നൗഫല്‍ മാലികി അല്‍ഹുദവിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു
തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള പദ്ധതികളുടെ പ്രവര്‍ത്തനോല്‍ഘാടനം നടന്നു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. 'സ്റ്റെപ്‌സ് റ്റു ക്രിയേഷന്‍' ഹാഫ് ഇയര്‍ പ്രൊജക്ട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കെ.എം ബഷീര്‍ വോളിബോളിന് നല്‍കി പ്രകാശനം ചെയ്തു. മെമ്പര്‍ഷിച്ച് വിതരണോല്‍ഘാടനം പ്രസിഡണ്ട് മഹ്മൂദ് ഹാജി നൗഫല്‍ മാലികി അല്‍ഹുദവിക്ക് നല്‍കി നിര്‍വ്വഹിച്ചു. മന്‍സൂര്‍ മാലികി അല്‍ഹുദവി പ്രൊജക്ട് പരിചയപ്പെടുത്തി. അക്കാദമി വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, അര്‍ഷദ് മാലികി അല്‍ഹുദവി, ഇബ്രാഹിം മാലികി അല്‍ഹുദവി, ഹാശിര്‍ മാലികി അല്‍ഹുദവി, അസ്‌ലം മാലികി അല്‍ഹുദവി, ആരിഫ് മാലികി അല് ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദു നാഫി മാലികി അല്‍ഹുദവി സ്വാഗതവും സ്വലാഹ് മാലികി അല്‍ഹുദവി നന്ദിയും പറഞ്ഞു. 
- imama mdia