തിരൂരങ്ങാടി : ആഗോള മത പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ ഖുര്‍ആന്‍ പരിഭാഷ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശനവും ഖുര്‍ആന്‍ സെമിനാറും ജനുവരി ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വിവര്‍ത്തനം പ്രകാശനം ചെയ്യും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ വിവര്‍ത്തനത്തിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ മുഖ്യാതിഥിയായിരിക്കും. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Darul Huda Islamic University