SKSSF ചരിത്ര സെമിനാര്‍; സംഘാടക സമിതി രൂപീകരിച്ചു

കൊടുങ്ങല്ലൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സെമിനാറുകളുടെ ഭാഗമായി കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ 7 ഞായറാഴ്ച നടക്കുന്ന ചരിത്ര സെമിനാറിന്റെ സംഘാടക സമിതി രൂപീകരിച്ചു. കൊടുങ്ങല്ലൂര്‍ റെസ്റ്റ് ഹൗസില്‍ നടന്ന യോഗം എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. കേരളമുസ്‌ലിം വളര്‍ച്ചയിലെ ആത്മീയതയുടെ പങ്ക് എന്നതാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എ.എ. അബ്ദുല്‍ കരീം മൗലവി അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍, മുജീബ് റഹ്മാന്‍ ദാരിമി പതിയാശ്ശേരി, ടി.കെ.എ കബീര്‍ ഫൈസി, അബ്ദുര്‍റഹീം ഹുദവി, പി.കെ.എം അശ്‌റഫ്, യൂസുഫ് പടിയത്ത്, എന്‍.എന്‍ ശൗക്കത്തലി എള്ളംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : എസ്.എം.കെ തങ്ങള്‍, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി (രക്ഷാധികാരികള്‍). എം.കെ മുജീബ് റഹ്മാന്‍ ദാരിമി (ചെയര്‍മാന്‍), ശാഹിര്‍ ശാന്തിപുരം (ജനറല്‍ കണ്‍വീനര്‍) മറ്റു ഭാരവാഹികള്‍ : റിയാസ് അല്‍ ഹസനി, പി.കെ.എം അശ്‌റഫ്, സി.എസ് ഹുസൈന്‍ തങ്ങള്‍, അശ്‌റഫ് മാണിക്കുന്നത്ത്, നാസര്‍ പാറയില്‍, ടി.കെ.എം കബീര്‍ ഫൈസി, എ.എ അബ്ദുല്‍ കരീം മൗലവി.
- anwar muhiyidheen