കല്‍പ്പറ്റ : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സെമിനാര്‍ ഇന്ന് ഉച്ചക്ക് 2ന് കല്‍പ്പറ്റ പുത്തൂര്‍വയലിലെ എം. എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ നടക്കും. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌ലിയാര്‍, എം. എസ് സ്വാമിനാഥന്‍ ഫൗണ്ടേന്‍ ഡയറക്ടര്‍ അനില്‍കുമാര്‍, പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എന്‍ ബാദുഷ, ഇബ്രാഹിം ഫൈസി പേരാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ സജീവന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി. കെ അബ്ദുല്‍ അസീസ് സംസാരിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും.
- Nasid K