അനാഥാലയ വിവാദം; ജോസ്‌പോള്‍ മാപ്പുപറയണം

കോഴിക്കോട് : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തായി ചിത്രീകരിച്ച് റിപ്പോര്‍ട്ട് നല്‍കി കേരളത്തിലെ നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരുമായ അനാഥാലയ അധികൃതരെ പൊതുസമൂഹത്തില്‍ അവഹേളിച്ച പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും ചൈല്‍ഡ്‌ലൈന്‍ ഡയറക്ടറുമായ ഫാദര്‍ ജോസ്‌പോളിനെതിരെ ശക്തമായ നടപടിസ്വീകരിച്ച് മാപ്പുപറയിക്കണമെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ആവശ്യപ്പെട്ടു. കേരളത്തിലെ അനാഥാലയങ്ങളെ പൊതുവായും മുക്കം ഓര്‍ഫനേജിനെ മുഖ്യമായും പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാനിടയായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. 
- muhammad thwayyib p kuyitheri