ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദിക്ര്‍ വാര്‍ഷികവും ദുആ മജ്‌ലിസും 30 ന്

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി 11-ാമത് ദിക്ര്‍ വാര്‍ഷികവും ദുആ മജ്‌ലിസും നവംബര്‍ 30 ന് ഞായറാഴ്ച നടത്താന്‍ കെ.ടി ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൗലി തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും. സുല്‍ത്താന്‍ ബത്തേരയില്‍ ആരംഭിക്കുന്ന വനിതാ കോളജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ 23ന് കല്ലുവയല്‍ മദ്‌റസയില്‍ വിപുലമായ പ്രവര്‍ത്തക സംഗമം നടത്തുവാനും അക്കാദമി സ്ഥാപനങ്ങളോടനുബന്ധിച്ച് നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. 

പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, പനന്തറ മുഹമ്മദ്, പി മുഹമ്മദ് ഹാജി, റഫീഖ് തോപ്പില്‍, കെ.സി.കെ തങ്ങള്‍, ഉസ്മാന്‍ കാഞ്ഞായി, ഉമര്‍ ഹാജി, യു കുഞ്ഞിമുഹമ്മദ്, എ.കെ മുഹമ്മദ്കുട്ടി ഹാജി, എം.കെ റഷീദ് മാസ്റ്റര്‍, ടി ഇബ്രാഹിം, കുഞ്ഞിമുഹമ്മദ് ദാരിമി, പി.സി താഹിര്‍ മാസ്റ്റര്‍, ഖാസിം ദാരിമി സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally